0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10K
പറയുന്നത് ?''
''ഒരു കാലത്തു ദേവമ്മയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരിയായിരുന്നു , ഇപ്പോൾ അരുണിന്റെ കൂടെയാണ് ...'' .. ''വെളുത്തു നല്ല ഉയരമുള്ള ....?'' ''അതെ അവർ തന്നെ ...'' പ്രിയ തലയാട്ടി , ഇപ്പോൾ ഓർമ്മ വരുന്നുണ്ട് ആലീസിന്റെ മുഖം ,അന്ന് ഗൗരി ടീച്ചറിന്റെ വീട്ടിൽ ദേവമ്മയൊക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീ ,,, 'അർജുൻ കണ്ടിട്ടുണ്ടൊ അവരെ ?'' ''ഉം........... ഒരു തവണ ദേവമ്മയ്ക്കൊപ്പം ..'' ''ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ടീച്ചർ ആയിരുന്നു ,എങ്ങനെയോ ദേവമ്മയുടെ ഗാങ്ങിൽ എത്തി ,കണ്ടും കൊണ്ടും പഠിച്ചു ഇപ്പോൾ കണ്ണിൽ ചോരയില്ലാത്ത സ്വഭാവമായി .അത് കൊണ്ടെന്താ ഇപ്പോൾ കോടികൾ വിലമതിക്കുന്ന വസ്തുവകളുണ്ടു് ഈ നഗരത്തിൽ അവർക്ക് ,.. കൂടാതെ ബിനാമി ഇടപാടുകളും ......'' ''അവരുടെ കുടുംബം ..?''
'' ഇവരുടെ സ്വഭാവഗുണം കൊണ്ട് ഭർത്താവു ഡൈവോഴ്സ് വാങ്ങി കുട്ടികളുമായി വേറെ താമസമാണ് എന്ന് കേട്ടിരുന്നു ..'', ''ഒരു മിനിറ്റ് .........നിങ്ങൾ കണ്ടിന്യൂ ചെയ്തു കൊള്ളൂ ...'' ഞങ്ങൾ ആലീസിനെ കുറിച്ച് സംസാരിച്ചിരിക്കെ പെട്ടെന്ന് റഷീദ് സാർ തനിക്ക് വന്നൊരു ഇൻകമിങ് കാൾ അറ്റൻഡ് ചെയ്തു കൊണ്ട് പുറത്തേക്കിറങ്ങി .. ''പേടിക്കേണ്ട അർജുൻ ,സാറിനെ നൂറു ശതമാനവും വിശ്വസിക്കാം ..'' കാറിൽ നിന്നിറങ്ങിയ റഷീദ് സാറിനെ നോക്കിയ എന്റെ കണ്ണുകളിലെ സംശയമുന പ്രിയ പെട്ടെന്ന് മനസ്സിലാക്കി .. ''എയ് ഞാൻ അങ്ങനെയൊന്നും ...'' ''എനിക്ക് ജോലി പോലീസിലാണ് അർജുൻ ..'' പ്രിയ ചിരിച്ചു ,ഞാനും പതിയെ അതിനൊപ്പം ചേർന്നു ..
''പ്രിയ ,ടൌൺ എസ് ഐ ആണ് , ആലീസ് ഇന്നലെ വന്ന ഇന്നോവ

💬 Comments

View all comments