0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10K
ഞാൻ പെട്ടെന്ന് മുഖത്ത് മിന്നിമറഞ്ഞ ഭയത്തെ അവരിൽ നിന്നൊളിപ്പിക്കാനായി തിരിഞ്ഞു ..എങ്കിലും ഉള്ളിൽ വരാൻ പോകുന്ന ആപത്തുകളെ കുറിച്ചുള്ള ആശങ്കകൾ വന്നു നിറയാൻ തുടങ്ങിയിരുന്നു ..അത് അവർക്ക് പ്രകടമാകാതിരിക്കാൻ മൊബൈൽ എടുത്തു ആരെയോ വിളിക്കാനെന്ന ഭാവത്തിൽ കുറച്ചകലേക്ക് മാറി .. ''അർജുൻ .....'' ഒന്ന് രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ തോളത്തു പ്രിയയുടെ കരസ്പർശം .. ''നമ്മളൊരുപാട് പേരില്ലെടാ ...''
''എയ് എനിക്ക് പേടിയൊന്നുമില്ല ...'' പ്രിയ എന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി , ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന ആ നോട്ടം നേരിടാനാകാതെ ഞാൻ മുഖം താഴ്ത്തി .. ''വാ .....'' തോളത്തു കൂടെ കയ്യിട്ടു എന്നെ ചേർത്ത് പിടിച്ചു അവർ കാറിനരികിലേക്ക് നടന്നു .. എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഏതാണ്ട് സമാന അവസ്ഥ തന്നെയാണ് പ്രിയയിലും റഷീദ് സാറിലും എന്ന് അവരുടെ മുഖഭാവങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു ,ഒന്നും മിണ്ടാതെ ഞങ്ങൾ കാറിനകത്തു , മിനിട്ടുകൾക്ക് പോലും വല്ലാത്ത ദൈർഘ്യമുണ്ടെന്നു തോന്നി ,,അവസാനം ഞങ്ങളുടെ കാത്തിരിപ്പിനു അവസാനം കുറിച്ച് റഷീദ് സാറിന്റെ ഫോൺ ശബ്ദിച്ചു ... ''എന്ത് പറ്റി സാർ ,'' ഏറെ പ്രതീക്ഷയോടെ കാൾ അറ്റൻഡ് ചെയ്ത സാറിന്റെ മുഖം വാടുന്നത് കണ്ടു പ്രിയ ചോദിച്ചു . ''എസ് ഐ ആണ് ,ആലീസിനെ കുറിച്ച് ഒരു വിവരവുമില്ല , ടൌൺ സ്ക്വയറിന്റെ മുന്നിൽ വച്ച് ഇന്നോവയിൽ നിന്നിറങ്ങി ഒരു ഇക്കോസ്പോർട്ടിൽ കയറി പോകുന്നത് ക്യാമെറയിൽ പതിഞ്ഞിട്ടുണ്ട് ,,പക്ഷെ അവിടെ നിന്ന് എങ്ങോട്ടു പോയി എന്നറിയില്ല ..''
''കാരവാനോ ? '' ''അതും മിസ്സിംഗ് ആണ് .....ടൌൺ സ്‌ക്വയറിൽ

💬 Comments

View all comments