0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10K
ഇന്നോവ മാത്രമേ എത്തിയിട്ടുള്ളു ..'' '' അല്ല സാർ ,ആലീസിന്റെ മൊബൈൽ ലൊക്കേഷൻ നോക്കിയാൽ ആളെ കിട്ടില്ലേ ..'' ''അർജുൻ , അരുൺ ചെല്ലും ചിലവും കൊടുത്തു കൂടെ നിർത്തിയിട്ടുളള ഒരു പാട് പേര് പോലീസ് സേനയിലുണ്ട് ,ആരാണ് എവിടെ നിന്നാണ് ഒറ്റു പോകുന്നത് എന്ന് അറിയില്ല ...ഞാൻ ഡി വൈ എസ് പി ആണെന്നൊന്നും പറഞ്ഞിട്ടു ഒരു കാര്യവുമില്ല ''. റഷീദ് സാർ തന്റെ നിസ്സഹായത വെളിപ്പെടുത്തി ... ''എന്നാലും അവരെങ്ങോട്ടു പോയി ...'' പ്രിയയുടെ പിറുപിറുക്കൽ ലേശം ഉച്ചത്തിലായിരുന്നു .. ''അതെ അതാണ് ഒരു രൂപവുമില്ലാത്തതു ,പിന്നെ ആലീസ് വന്ന ഇന്നോവ പാർലറിന് മുന്നിൽ കൊണ്ടിട്ടു ഡ്രൈവർ ചെയ്തു ഒരു ഓട്ടോയിൽ കയറി പോയതായിട്ടാണ് അതിനടുത്തുള്ള മിൽമ്മക്കാരൻ പറഞ്ഞത് ,'' ''ചിലപ്പോൾ ഗായത്രി മാഡം ആ ഇന്നോവയിൽ ഉണ്ടെങ്കിലോ ?''
എന്റെയുള്ളിൽ അത് കേട്ടപ്പോൾ ചെറിയൊരു സംശയം തോന്നിയത് ഞാനവരോട് തുറന്നു പറഞ്ഞു .. ''ഹ ഹ ............അർജുൻ ,അവർ നിസ്സാരക്കാരിയല്ല ,കേന്ദ്രമന്ത്രിയുടെ പേർസണൽ സെക്രട്ടറിയാണ് ..അങ്ങനെയൊരാളെ എന്തെങ്കിലും ചെയ്തിട്ട് വെറുതെ വഴിയിൽ ഉപേക്ഷിച്ചു പോകാൻ മാത്രം മണ്ടനല്ല അരുൺ തോമസ് ...'' ''പിന്നെ ......? '' ജയനോട് ഒന്ന് രണ്ടു സ്ഥലത്തു കൂടി തിരഞ്ഞു പോകാൻ പറഞ്ഞിട്ടുണ്ട് ,അത് വരെ കാത്തിരിക്കാം ...'' ഒന്ന് ദേവമ്മയെ വിളിച്ചു നോക്കിയാലോ ?ഗായത്രിയുടെ കാര്യമായതു കൊണ്ട് അവരോടു ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല ... ''സി ഐ ഡി പണി കഴിഞ്ഞോ അർജുൻ ...'' വിളിക്കേണ്ടി വന്നില്ല ,അതിനു മുന്നേ അവരുടെ കാളെത്തി .... ''ദേവമ്മ

💬 Comments

View all comments