Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]
..അത് ?''
''ഞാനെങ്ങനെ അറിഞ്ഞു എന്നാകും ? അർജുൻ , എന്റെ ചെക്കനല്ലേടാ നീ , അത് കൊണ്ട് തന്നെ എന്ത് സംഭവിച്ചാലും നിന്റെ രക്ഷ ഉറപ്പാക്കണമെന്ന് ഞാൻ ബാലേട്ടനോട് പറഞ്ഞിരുന്നു . അങ്ങേരുടെ പിള്ളേരുടെ കണ്ണുകൾ ഏതു സമയത്തും നിനക്ക് ചുറ്റുമുണ്ടാകും ..എനിക്കറിയാം ഗായത്രിയെ കുറിച്ച് നീയെന്നോട് പറയാത്തത് എന്ത് കൊണ്ടെന്നു , നിന്റെ ധാരണ ശരിയുമാണ് , ഗായത്രി തുലഞ്ഞു പോയാൽ ഈ ദേവമ്മയ്ക്ക് ഒന്നുമില്ല,അവളതു അർഹിക്കുന്നു ,പക്ഷെ നീ എന്റെ ചെക്കനല്ലേ ,അവൾക്ക് പിന്നാലെയോടി നിനക്കെന്തെങ്കിലും പറ്റിയാൽ ?...... ... അതും ഞാൻ ജീവിച്ചിരിക്കുമ്പോൾ .... ''
''സോറി ദേവമ്മ .......,''
''ഉം ..പോട്ടെ ....എന്നിട്ടു എന്തായി ? വല്ല വിവരവും കിട്ടിയോ ?''
''ഇല്ല ,പക്ഷെ ആലീസ് തിരിച്ചു നഗരത്തിൽ എത്തിയിട്ടുണ്ട് ..''
''അത് ഞാനറിഞ്ഞു , പന്നപ്പുലിയാടി മോള് ,അവളെ എനിക്കൊന്നു നേരിട്ട് കാണണം , ഉം അത് അടുത്ത് തന്നെയുണ്ടാകും ,വാസുകിയും .ബാലേട്ടനും അവളെ തിരക്കിയിറങ്ങിയിട്ടുണ്ട് ,കയ്യിൽ കിട്ടും ,കിട്ടാതെ എവിടെ പോകാൻ ...ആ ...പിന്നെ അവളെ തിരക്കി ടൗണിൽ അധികം ചുറ്റികറങ്ങേണ്ട ,അപകടമാണ് ആരാണ് ശത്രുവെന്നറിയാൻ അരുൺ ഇട്ടു തന്ന ഇരയാണോ ആലീസെന്നു സംശയമുണ്ട് ,നിന്റെ പോലീസുകാരിയോടും പറഞ്ഞേക്ക് ,എന്റെ കൂടെ ബാക്കിയുള്ള ആളുകളെ വച്ച് എന്തെങ്കിലും വിവരം കിട്ടുമോന്നു നോക്കട്ടെ ,ബാക്കി അതിനു ശേഷം ''
ദേവമ്മ പഴയ ദേവമ്മയായിരിക്കുന്നു ,ആ ഉറച്ച ശബ്ദം അതിനുള്ള തെളിവാണ് ....മനസ്സൊന്നു തണുത്തു ..ഫോൺ പോക്കറ്റിലിട്ടു കാറിനടുത്തേക്ക് നടന്നു .. പ്രിയയും റഷീദ് സാറും കാത്തിരിക്കുന്നുണ്ടായിരുന്നു ,
''സാർ
💬 Comments
View all comments