Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]
,ദേവമ്മ പറഞ്ഞത് ശരിയായിരിക്കും ,അല്ലെങ്കിൽ ആലീസ് ഒളിവിൽ പോയതെന്തിനാ ? കേസോ ,മറ്റു യാതൊരു വിധ പ്രശ്‍നങ്ങളും അവർക്കെതിരെയില്ല എന്നിട്ടുമവർ ആരെയോ പേടിച്ചെന്ന മട്ടിൽ എവിടെയോ ഒളിച്ചിരിക്കുന്നു ,ഗായത്രി മിസ്സിംഗ് ആണെന്ന വിവരം പുറത്തു വിട്ടതും ,ആലീസിനെ ഇങ്ങോട്ടയച്ചതും അരുണിന്റെ ബുദ്ധിയാകും , ഗായത്രിക്ക് വേണ്ടി നമ്മൾ ആലീസിനെ തിരഞ്ഞു ചെന്ന് പെടുന്നത് അവന്റെ ആളുകളുടെ മുന്നിലേക്കാകും ..''
''ശരിയാണ് ,,,ആ ഒരു സാധ്യത ചിന്തിച്ചില്ല ,,പ്രിയാ , ഇനി നമ്മളെന്താണ് ചെയ്യുക ..''
റഷീദ് സാർ ഒരു ഉത്തരത്തിനായി ഞങ്ങളിരുവരെയും മാറി മാറി നോക്കി .
''സർ ,ദേവമ്മ പറഞ്ഞത് പോലെ എന്തെങ്കിലും വിവരം കിട്ടുന്നത് വരെ ഒതുങ്ങി നിൽക്കുന്നതാണ് ബുദ്ധി ..അല്ലെ അർജുൻ ''
''അത് തന്നെയാണ് നല്ലതു ...''
ഞാൻ അവരെ ശരി വച്ചു ..തൽക്കാലം തിരച്ചിൽ നിർത്തി എന്തെങ്കിലും സൂചന ലഭ്യമാകും വരെ സേഫായി നിൽക്കാൻ തീരുമാനിച്ചു . റഷീദ് സാർ മടങ്ങിയതോടെ പ്രിയയെ ഞാൻ പിങ്ക് പോലീസ് വാഹനത്തിനു അടുത്ത് ഡ്രോപ്പ് ചെയ്തു നേരെ കോളേജിലേക്ക് വിട്ടു ..സമയം പത്തര കഴിഞ്ഞതേയുള്ളൂ ,രാവിലെ ക്ലാസ്സുണ്ടെന്നു പറഞ്ഞാണ് പ്രിയയുടെ കാൾ വന്ന പാടെ തിരക്കിട്ടു ഇറങ്ങിയത് ,ഇനി ഈ സമയത്തു വീട്ടിലേക്ക് തിരിച്ചു കയറി ചെന്നാൽ നൂറു ചോദ്യങ്ങൾ നേരിടേണ്ടി വരും ...തല്ക്കാലം കാന്റീനിൽ കയറി ചായ കുടിച്ചു ഉച്ച വരെ കോളേജിന് പരിസരത്തു ചുറ്റിക്കറങ്ങി നടക്കാം ,അതിനിടെ എന്തെങ്കിലും വിവരം കിട്ടിയാൽ പെട്ടെന്ന് നീങ്ങാനും അതാണ് നല്ലതു ...
ഇടയ്ക്കൊന്നു ക്ലാസ്സിൽ കയറി സമീറയെ കണ്ടാലോ എന്ന് ചിന്തിച്ചതാണ് ,പക്ഷെ
💬 Comments
View all comments