0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10K
എന്നെ കണ്ടാൽ പാവം ക്ലാസ് കട്ട് ചെയ്തു ഇറങ്ങി പോരും ,വേണ്ട അവളെല്ലാം സഹിച്ചത് പഠിച്ചു ഒരു ജോലി നേടി കൂടപ്പിറപ്പുകളെ സംരക്ഷിക്കാൻ വേണ്ടിയാണു ,അതിനിടയിൽ ഞാൻ കാരണം വെറുതെ .... ക്യാന്റീനിൽ നിന്നും ചായയൊക്കെ കുടിച്ചു ഇരിക്കുമ്പോഴാണ് സ്മിതയെ വിളിച്ചില്ലല്ലോ എന്നോർത്തത് ,ചിലപ്പോൾ ആലീസിന്റെ താവളങ്ങളെ കുറിച്ച് അവർക്ക് അറിവുണ്ടാകും ,കുറച്ചു കാലം ഒരേതൂവൽ പക്ഷികൾ ആയിരുന്നല്ലോ ...വിളി കാത്തിരുന്നത് പോലെ ആദ്യത്തെ ബെല്ലിൽ തന്നെ അവർ ഫോൺ അറ്റൻഡ് ചെയ്തു .. ''ഞാൻ കരുതി എന്നെ മറന്നു പോയീന്നു ..''
''മറക്കാനോ ....നിങ്ങളെയോ ? മോൾക്കൊപ്പം ഒന്നു രണ്ടു ദിവസമെങ്കിലും സ്വസ്ഥമായി ഇരിക്കട്ടെന്നു കരുതി '' ..'' ''സ്വസ്ഥതയോ ,അതും ഈ ജന്മത്തിൽ ? അതുണ്ടാകില്ല അർജുൻ ,പിന്നെ മനസ്സിന് കുറച്ചൊരു ആശ്വാസം കിട്ടാനാണെങ്കിൽ ...അവൻ ആ അരുൺ ചത്ത് മലച്ചു കിടക്കുന്നതു കാണണം ,അതിനു വേണ്ടി .....അറിയാലോ .അതിനു വേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നത് , ഒരു കാര്യം സത്യമാണ് മോള് വന്നതോടെ എന്തോ മനസ്സിന്റെ ഭാരമൊന്നു കുറഞ്ഞിട്ടുണ്ട് ,ജീവിതത്തിൽ ഇനിയൊരിക്കലും സംഭവിക്കില്ലെന്ന് കരുതിയതാണ് എന്റെ മോൾക്കൊപ്പമുള്ള ജീവിതം ,കുറച്ചു ദിവസത്തേക്കാണ് ,എങ്കിലും അതിനു നിന്നോടും നിന്റെ അഞ്ജുചേച്ചിയോടും എന്നും കടപ്പെട്ടിരിക്കും ...'' ''ഹ ഹ .....സാഹിത്യഭാഷയൊക്കെ വരുന്നുണ്ടല്ലോ ...'' ''കളിയാക്കേണ്ട , ഉള്ളിൽ നിന്ന് വന്നത് പറഞ്ഞു പോയതാണ് ....പിന്നെ എവിടെയാ ഇപ്പോൾ? വന്നാൽ നല്ല ചിക്കൻ കറിയും ദോശയുമുണ്ട് ,,,പിന്നെ ആവോലി വറക്കാനായി എടുത്തു വച്ചിട്ടുണ്ട് ,ഉച്ചയൂണും ഇവിടെ നിന്നാകാം ...'' ''ആഹാ ,ഇതെല്ലം എവിടെ നിന്നൊപ്പിച്ചു ?'' ''വേറെയെവിടെ

💬 Comments

View all comments