0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10K
നിന്ന് ? നിന്റെ അഞ്ജുച്ചേച്ചി കൊച്ചിന് വല്ലതും വച്ചുണ്ടാക്കികൊടുക്കാൻ പറഞ്ഞു രാവിലെ എത്തിച്ചു തന്നതാ .....വേണ്ട വേണ്ടാന്നു പറഞ്ഞിട്ട് കേൾക്കണ്ടേ ,,പാവം ലോകത്തു വേറെയാരും എന്നോടിങ്ങനെ .........''
അവരുടെ ശബ്ദം മുറിഞ്ഞു ... ''സ്മിത ,സ്മിതാ ....ഛെ പെട്ടെന്ന് സെന്റി ആയോ ?'' ''സോറി .....ഞാൻ പെട്ടെന്ന് ....പിന്നെ അർജുൻ വാസുകി വിളിച്ചിരുന്നു ,ഗായത്രിയെ അവൻ തീർത്തു കാണും അല്ലെ ..'' ''അറിയില്ല ,പക്ഷെ ജീവനോടെ ഉണ്ടെങ്കിൽ രക്ഷിക്കണം ,,വൈത്തിയുടെ കാര്യത്തിലൊക്കെ സഹായങ്ങൾ ചെയ്തു തന്നതാണ് ...'' ''അതൊക്കെ ശരി തന്നെ ,പക്ഷെ അവളുടെ കയ്യിലിരുപ്പ് നോക്കിയാൽ ,ആ പോട്ടെ ....ആ ആലീസിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ ?'' ''ഇല്ല ,എല്ലാവരും ശ്രമിക്കുന്നുണ്ട് ,സ്മിതാ .....നിങ്ങള് കുറച്ചു കാലം ഒരുമിച്ചുണ്ടായതല്ലേ ,എന്തെങ്കിലും ഊഹം '' ''അർജുൻ ,ഒരു ചെറിയ സാധ്യത മാത്രമാണ് ,......നേതാജി നഗറിൽ അവരുടെ പഴയ ഭർത്താവും കുട്ടികളും താമസിക്കുന്നുണ്ട് ,കാര്യം ഡൈവോഴ്സ് ആണ് ,ഇപ്പോൾ അവർ തമ്മിൽ ബന്ധമില്ല എന്നൊക്കെ പറയുന്നുണ്ടെങ്കിലും എനിക്ക് ചില സംശയങ്ങളുണ്ട് ,..... പൈസക്കാര് മാത്രം താമസിക്കുന്ന ഏരിയയാണ് ആളുകളെ വച്ച് തപ്പുന്നതൊക്കെ റിസ്‌ക്കാണ് .അര്ജുന് ആ ഭാഗത്തു പരിചയക്കാരുണ്ടെങ്കിൽ ഒന്ന് തിരക്കി നോക്കിയാൽ നന്നായിരുന്നു ,കുറഞ്ഞ പക്ഷം ചില സൂചനകൾ എങ്കിലും കിട്ടും ..''
''ഇക്കാര്യം വാസുകിയോട് പറഞ്ഞിരുന്നോ ?'' ''ഇല്ല ,ഞാൻ പറഞ്ഞില്ലേ സാധ്യത മാത്രമാണ് ,പിന്നെ അങ്ങനെ കയറി തപ്പാൻ പറ്റിയ സ്ഥലവുമല്ല ,അവര് ഓടി ചെന്ന് കയറി വല്ല ഏടാകൂടവും ഒപ്പിച്ചാൽ നമ്മുടെ പ്ലാനിങ് തെറ്റും . താമസക്കാര് മൊത്തം അത് പോലുള്ള

💬 Comments

View all comments