Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]
ടീമുകളാണ് ''
''ഉം ,ഞാൻ നോക്കട്ടെ ,പിന്നെ അവരുടെ ഭർത്താവിന്റെ പേരും ,ഹൌസ് നമ്പറും കിട്ടാൻ വഴിയുണ്ടോ ?''
''പേര് മാത്യു ,മാത്യു വർഗീസ് , ടൗണിൽ തുണിക്കടയാണ് ,,ഹൌസ് നമ്പർ 28 , ഗേറ്റ് കടന്നു മൂന്നാമത്തെ ലൈൻ ,സിൽവർ ലൈൻ എന്നോ മറ്റോ ആണ് ആ സ്ട്രീറ്റ് ന്റെ പേര് ...ഒരിക്കൽ കുട്ടികളെ കാണാൻ ആലീസ് പോയപ്പോൾ എന്നെയും കൂടെ കൂട്ടിയിരുന്നു ...''
മാത്യു വർഗീസ് ,നേതാജി നഗർ ....മനസ്സിലതു ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു ഫോൺ കട്ട് ചെയ്തു ബൈക്കിനു അടുത്തേക്ക് നടന്നു ..
ആദ്യമായാണ് നേതാജി നഗറിലേക്ക് പോകുന്നത് ,ഒന്ന് രണ്ടു തവണ ആരോ അങ്ങനെയൊരു പേര് പറഞ്ഞു കേട്ട ഓർമ്മയുണ്ട് ,ആരാണത് ....ഒരു പിടിത്തവും കിട്ടുന്നില്ല ....ഗൂഗിൾ മാപ്പ് തന്നെ ശരണം , നോക്കി അധികം ദൂരമില്ല ഏഴു കിലോമീറ്റർ . ടൗണിനു തൊട്ടു തന്നെയാണ് ഈ സ്ഥലം ,ബൈക്ക് പറപ്പിച്ചു വിട്ടു , റോഡരികിൽ തന്നെ ബോർഡ് കാണാം , നേതാജി നഗർ ....നഗരത്തിലെ സമ്പന്നരുടെ ആവാസമേഖല ,ആ പ്രൗഢി വിളിച്ചോതുന്ന കവാടം അതിന്റെ എല്ലാ പ്രതാപങ്ങളോടും കൂടിയങ്ങനെ തലയുയർത്തി നിൽക്കുന്നു ..
റോഡരികിൽ തന്നെ വലിയൊരു പാർക്ക് ,അത് കഴിഞ്ഞാണ് വീടുകളുടെ നിര തുടങ്ങുന്നത് ,കൂറ്റൻ കവാടം കടന്നു ചെല്ലുന്നിടത്തു രണ്ടു സെക്യൂരിറ്റിക്കാരെ കണ്ടു ബൈക്ക് കുറച്ചകലെ നിർത്തി ...... സ്മിത പറഞ്ഞത് ശരിയാണ് ,അതിനകത്തു അനുവാദമില്ലാതെ കയറുന്നതു കുറച്ചു കടുപ്പമാണ് ഫ്ലിപ്പ് കാർട്ടിന്റെ ഡെലിവറി ബോയ് അകത്തു നിന്നുള്ള കൺഫെർമേഷനായി അക്ഷമയോടെ സെക്യൂരിറ്റിക്കാരുടെ അടുത്ത് നിൽപ്പുണ്ട് ..ഇനിയിപ്പോൾ ?
💬 Comments
View all comments