Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]
ചിന്തിച്ചു നിൽക്കെ സ്മിതയുടെ കാൾ ..
''അർജുൻ അവിടെയെത്തിയോ ?''
''ഞാനതിനു മുന്നിലുണ്ട് ,''
''ങേ ,അകത്തു കയറിയോ ? അവളെ കുറിച്ച് വല്ല സൂചനയുമുണ്ടോ ?''
''ഇല്ലില്ല , ഗേറ്റിനു പുറത്തു മാറി നിൽക്കുകയാണ് ,നിങ്ങൾ പറഞ്ഞ പോലെ സെക്യൂരിറ്റി ടൈറ്റ് ആണ് ,,''
''അതിനെ കുറിച്ച് പറയാനാണ് വിളിച്ചത് ,നിങ്ങളിന്നലെ നേഴ്സ് ഷൈനിയെ പൊക്കിയിരുന്നില്ലേ .''
''ഉവ്വ് , ...''
''ആലീസിന്റെ വിശ്വസ്തയാണ് ,പിന്നെ ഹോസ്പിറ്റലിലെ നഴ്സിംഗ് പെൺകുട്ടികളെ കൂട്ടിക്കൊടുക്കുന്ന പോലെ ആൺകുട്ടികളെ കൊച്ചമ്മമാർക്ക് എത്തിച്ചു കൊടുക്കുന്ന പരിപാടിയുമുണ്ട് ഷൈനിക്ക് .. രണ്ടും ആലീസിന്റെ വീക്നെസ്സാണ് ,എപ്പോഴും ഇളം പ്രായത്തിലുള്ള ആണോ പെണ്ണോ അവളുടെ കൂടെയുണ്ടാകും ..''
''നിങ്ങൾ പറഞ്ഞു വരുന്നത് ...?''
''നാട്ടിലെത്തിയ ആലീസ് വേറെ ആരെ വിളിച്ചില്ലെങ്കിലും ഷൈനിയെ വിളിച്ചിരിക്കും ഉറപ്പു ....''
''അതിനവളുടെ കൂടെ നമ്മുടെ ആളുകളുണ്ട് ..''
''ഫോണല്ലെ അവളുടെ കയ്യിലിരിക്കുന്നതു ,കണ്ണ് വെട്ടിച്ചു കാൾ ചെയ്യാനും ,മെസേജ് അയക്കാനും അവളെ ആരെങ്കിലും പഠിപ്പിക്കണോ ,?''
''അപ്പോൾ ഇന്നലെ നടന്നതെല്ലാം അവൾ അരുണിനെ അറിയിച്ചു കാണുമോ ?''
''എയ് ,അതിനു ചാൻസില്ല ,അവളുടെ ചേച്ചിയും മക്കളും നമ്മുടെ കയ്യിലല്ലേ ,അവരെ വച്ച് റിസ്കെടുക്കാൻ ഷൈനി തയ്യാറാകില്ല ,..''
''അപ്പോൾ പിന്നെ ആലീസുമായിട്ടു ...?''
''ഇതെങ്ങനെയല്ലല്ലോ ,കൂട്ടിക്കൊടുപ്പല്ലേ , ..അർജുനൊരു കാര്യം ചെയ്യ് ,നേരിട്ട് പോയി ഷൈനിയെ കാണ് ,എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല .''
നേരിട്ട് പോയി കാണാമെന്നു വച്ചാൽ അവരുടെ താമസസ്ഥലം ? അല്ല കത്രീനയുടെ കസ്റ്റഡിയിലല്ലേ അവൾ ,വേഗം അവരുടെ നമ്പറിൽ വിളിച്ചു ..
ഷൈനി ഡ്യൂട്ടി
💬 Comments
View all comments