0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10K
കഴിഞ്ഞു വന്നു താമസസ്ഥലത്തു തന്നെയുണ്ട് ,നഴ്സിംഗ് കുട്ടികളുടെ ഹോസ്റ്റലിനു മുട്ടി തന്നെയുള്ള ഒരു ചെറിയ വീടിന്റെ താഴത്തെ നിലയാണ് അവളുടെ താവളം ... മുകളിൽ വീട്ടുടമസ്ഥയായ വയസ്സായ സ്ത്രീയും സഹായിയായ സ്ത്രീയും മാത്രമാണ് താമസം .സഹായിയായ സ്ത്രീ കത്രീനയുടെ ആളാണ് ..ഒന്ന് കൂടി അവരെ വിളിച്ചു ഷൈനി അവിടെയുണ്ടെന്നു ഉറപ്പു വരുത്താൻ ആവശ്യപ്പെട്ടു ,അഞ്ചു മിനിറ്റ് വേണ്ടി വന്നില്ല അതിനു മുന്നേ കത്രീനയുടെ വിളിയെത്തി ..ഷൈനി അവിടെ തന്നെയുണ്ട് ,സന്തത സഹചാരിയായ സ്‌കൂട്ടറും പുറത്തു കിടപ്പുണ്ട് ,അതോടെ കത്രീനയോടു എത്രയും പെട്ടെന്ന് അങ്ങോട്ടെത്താൻ പറഞ്ഞിട്ട് തിടുക്കത്തിൽ ബൈക്ക് സ്റ്റാർട്ട് ചെയ്തു ..ചെറിയ ഊടുവഴികൾ താണ്ടി അവിടെയെത്തുമ്പോൾ അടയാളമെന്ന മട്ടിൽ സിറ്റി ഹോസ്പിറ്റലിന്റെ എംബ്ലം പതിപ്പിച്ച വെള്ള സ്‌കൂട്ടർ വീടിന്റെ പുറത്തു കണ്ടു .. പറഞ്ഞത് പോലെ നഴ്സിംഗ് സ്റ്റുഡന്റസ് താമസിക്കുന്നതിന് തൊട്ടുമുട്ടി തന്നെയാണ് ആ വീട് ,വീടെന്നു പറഞ്ഞാൽ ...... രണ്ടു നിലയിലും ഒന്നോ രണ്ടോ മുറികളിൽ കൂടാൻ സാധ്യതയില്ല അത്ര വലുപ്പമേയുള്ളു . ചെറിയ പ്ലോട്ടിൽ വാടകക്കാരെ ഉദ്ദേശിച്ചു നിർമ്മിച്ചതാകാം ..ഏതായാലൂം ഷൈനിയെ പോലൊരാൾക്ക് പറ്റിയ സ്ഥലം തന്നെ . അവളുടെ കളികൾ ചേച്ചിയും പിള്ളേരും അറിയാതിരിക്കാനാകും നഴ്സിംഗ് പിള്ളേരുടെ മേൽനോട്ടത്തിന് എന്ന പേരിൽ ഇവിടെ താമസിക്കുന്നത്.... കത്രീന എത്തിയിട്ടില്ല, നോക്കി നിന്ന് സമയമധികം കളയാനില്ല ,നേരെ പോയി കാളിങ് ബെല്ലിൽ വിരലമർത്തി,, കുറച്ചു നേരം കാത്തു നിൽക്കേണ്ടി വന്നു വാതിൽ തുറക്കാൻ .. പകുതി തുറന്ന വാതിലിൽ കൂടി അഴിഞ്ഞുലഞ്ഞ മുടിയോടെ ഉറക്കച്ചടവുള്ള ഷൈനിയുടെ മുഖം പ്രത്യക്ഷപ്പെട്ടു.. ഉറക്കത്തിന്റെ കെട്ടു വിടാത്തത് കൊണ്ടായിരിക്കും എന്നെ

💬 Comments

View all comments