0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]

Author : sanju Read All Parts 8.2K

കല്യാണിയമ്മ എന്നെ കണ്ടു എഴുന്നേറ്റു ..

''പോയി ,പക്ഷെ ഉച്ചയ്ക്ക് പോന്നു ..''

''കഴിക്കാനെടുക്കട്ടെ ,,,,''

''വേണ്ട ....''

''മീൻ പൊരിച്ചതുണ്ട് ....''

''വേണ്ടാഞ്ഞിട്ടാ .........കല്യാണിയമ്മേ ഒരുപകാരം ചെയ്യുമോ ,എന്റെ ഷർട്ട് ആകെ മുഷിഞ്ഞു ,ഒന്നു മെഷീനിൽ കഴുകി ഉണക്കി തരുമോ ..''

അത്രയേ ഉള്ളോ .... മോനിങ്‌ ഊരി താ .....

മുത്തശ്ശിയുടെ പ്രായം കാണും അവർക്ക് ,മടി കൂടാതെ അവിടെ വച്ച് തന്നെ ഷർട്ട് അഴിച്ചു ഏൽപ്പിച്ചു , ഇനി ഒന്ന് കുളിക്കണം ...സാധാരണ ഞാനും ചേച്ചിയുമൊക്കെ വരുമ്പോൾ ഉപയോഗിക്കുന്ന മുറിയിലിപ്പോൾ സമീറയാണ് ,അത് കൊണ്ട് നേരെ ചെറിയമ്മായിയുടെ മുറിയിലേക്ക് നടന്നു .

നല്ലൊരു കുളി കഴിഞ്ഞപ്പോൾ ശരീരവും മനസ്സും ഒന്ന് പോലെ തണുത്തു ,നേരത്തെ കല്യാണിയമ്മയോടു ഒന്നും വേണ്ടാന്നു പറഞ്ഞെങ്കിലും കുളി കഴിഞ്ഞപ്പോൾ നല്ല വിശപ്പ് ,ഇനിയിപ്പോ എങ്ങനാ അവരോടു ......സാരമില്ല ഒരു ഫ്രഷ് ജ്യൂസ് അടിച്ചു തരാൻ പറയാം , ആ ചിന്തയിൽ അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയതും മനസ്സറിഞ്ഞ പോലെ കയ്യിലൊരു ഗ്ലാസ് മുന്തിരി ജ്യൂസുമായി അവർ എന്നെ തേടി വരുന്നു ,

''മോനിരുന്നോ ഞാൻ ചോറെടുക്കാം ,,,,''

ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കി തിരികെ ഏൽപ്പിക്കുമ്പോൾ അവർ പറഞ്ഞു ...

''ഇപ്പൊ വേണ്ട ,വീട്ടിൽ പോയി കഴിച്ചോളാം ....ആ പിന്നെ ഷർട്ട് കഴുകിയിട്ടോ ?''

''അതപ്പോ തന്നെ സമീറയുടെ കയ്യിൽ കൊടുത്തു ,അവളതു ഡ്രയറിലിട്ടു ഉണക്കുന്നുണ്ട് ..''

''അവളിന്നു പോയില്ലേ .....''

''നേരത്തെ വന്നു ,അവള് അപ്പുറത്തുനിന്നു തുണി കഴുകുമ്പോഴാ മോൻ വന്നത് ,ഞാൻ കഴുകിക്കോളാമെന്നു പറഞ്ഞു ഷർട്ട് അവൾ വാങ്ങി

💬 Comments

View all comments