Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]
...''
ഇരുന്ന ഇരുപ്പിൽ ഐസായി പോയ പോലെ ,ഛെ .........ഷർട്ട് ലെ മണം സമീറയ്ക്ക് മനസ്സിലായിട്ടുണ്ടാകും .കാര്യം ദേവമ്മയുമായി നടന്നതിന് അവൾ സാക്ഷിയാണെങ്കിലും തുടർച്ചയായി സ്ത്രീകളുമായി ബന്ധപ്പെടുന്നു എന്നറിയുമ്പോൾ ......ഛെ ...ഛെ .. തലയ്ക്ക് കൈകൊടുത്തിരുന്നു പോയി ....
''അർജുൻ ,ഷർട്ട് ഉണങ്ങിയിട്ടുണ്ട് ,ചെറുതായൊന്നു ഇസ്തിരിയിട്ടുണ്ട് ,കുഴപ്പമില്ലല്ലോ ..''
വരാന്തയിലെ സോഫയിലിരുന്നു ചെറുതായൊന്നു മയങ്ങി പോയിരുന്നു ,സമീറയുടെ ശബ്ദമാണ് ഉണർത്തിയത് ,എന്തോ അവളുടെ നേരെ നോക്കാൻ ഒരു ജാള്യത തോന്നി .
''എന്തെ നേരത്തെ പോന്നത് ....''
''ഒന്നൂല്ലാ ,ആകെയൊരു ....''
''പരീക്ഷ അടുക്കാറായില്ലേ ...''
''അത് ഇയാൾക്കും ബാധകമല്ലേ ...''
''അത് ....''
അവൾ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുകയാണ് ,ഫാനിന്റെ കാറ്റിൽ ഇളകുന്ന ചുരുണ്ട മുടിയിഴകളെ ഒരു നിമിഷമൊന്നു മാടിയൊതുക്കണമെന്നു തോന്നി പോയി ,ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട് പക്ഷെ ആ തറഞ്ഞു കയറുന്ന നോട്ടത്തിനു മുന്നിൽ മനസ്സ് പതറുന്നു ...വേഗമവളുടെ കയ്യിൽ നിന്ന് ഷർട്ട് വാങ്ങി ധരിച്ചു പുറത്തേക്കിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു ....
''അർജുൻ .....''
അവൾ അടുത്തേക്ക് വരുന്നത് കണ്ടു വണ്ടി ഓഫാക്കി ..
''നീ നല്ല കുട്ടിയാ ,നല്ലൊരു കുടുംബമുണ്ട് ......ഉപദേശിക്കാനുള്ള അർഹതയും അധികാരവും എനിക്കില്ല എങ്കിലും .....''
''സമീറ ....അത് ? ''
''എനിക്കറിയാം സംഭവിച്ചു പോകുന്നതാണ് ,എങ്കിലും ..''
''സമീറ സോറി .........''
ഞാനവളുടെ വലതു കൈ കവർന്നെടുത്തു ......
''സോറിയോ എന്തിനു ...? ഞാൻ പറഞ്ഞൂന്നേയുള്ളു അർജുൻ ...നിന്നെ ജീവനേക്കാൾ സ്നേഹിക്കുന്ന കുറച്ചു പേരില്ലേ ഇവിടെ ,ഇപ്പോഴത്തെ ഓട്ടവും പാച്ചിലും കഴിഞ്ഞാൽ ജീവിതം അവരിലേക്ക് ചുരുക്കണം
💬 Comments
View all comments