Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]
...''
'' ആ കുറച്ചു പേരിൽ സമീറയുമുണ്ടാകില്ലേ ?''
''അത് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ ,സ്വന്തമായി ഒരു ജോലി ,വരുമാനം ,കിടക്കാനൊരു കൊച്ചു മുറി ,അതിലെനിക്ക് കിടക്കാനിടുന്ന പായയിൽ നിനക്ക് കിടക്കാനുള്ളരിടം ഞാനെന്നും ഒഴിച്ചിടും ...''
''സമീറ ....?''
''ഇതിൽ കൂടുതൽ പറയാനെനിക്കറിയില്ല അർജുൻ .....''
ഞാനവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് തന്നെ നോക്കി ,ഇപ്പൊ എന്റെ ഉമ്മച്ചിക്കുട്ടിക്ക് മൊഞ്ച് കുറച്ചു കൂടിയ പോലെ ......മൂക്കിന് താഴെയുള്ള സ്വർണവർണ്ണമുള്ള നനുത്ത രോമങ്ങളിൽ ഒന്ന് വിരലോടിച്ചു അധരങ്ങളിൽ ഒന്ന് മുത്താൻ കൊതിയാകുന്നു ..
''പോയിട്ട് വാടാ ......''
അവൾ കുസൃതി ചിരിയോടെ എന്റെ കൈ തട്ടിക്കളഞ്ഞിട്ടു പിന്നോക്കം മാറി ..
''സമീറ ....''
''നിന്റെ ചെറിയമ്മായി ഇപ്പൊ വരും ,ഈ സീൻ കണ്ടാൽ ഇന്ന് തന്നെ എന്റെ ഇവിടുത്തെ പൊറുതി പുള്ളിക്കാരത്തി അവസാനിപ്പിക്കും ...''
''അത് ശരിയാണ് ,പക്ഷെ ഇറക്കി വിടില്ല ,എന്റെ അമ്മയെ വിളിച്ചു മരുമോളെ കൂട്ടിക്കൊണ്ടു പോകാൻ പറയും ...''
''അതെ ,എനിക്കറിയാം ,പക്ഷെ അതാണ് ഇപ്പൊ എന്നെ അലട്ടുന്നതും ,ഞാൻ അതിനു പറ്റിയൊരു പെൺകുട്ടിയല്ല അർജുൻ ,''
''അത് ഞങ്ങളല്ലേ തീരുമാനിക്കേണ്ടത് ...''
''ഇല്ല അർജുൻ ,ഞാൻ നേരത്തെ പറഞ്ഞില്ലേ ,,,''
''സമീറ ....''
കല്യാണിയമ്മ പുറത്തേക്ക് വരുന്നത് കണ്ടു ഞാൻ പറയാൻ വന്ന വാക്കുകളെ വിഴുങ്ങി ...
''പോയിട്ട് വരാം.....''
''ഉം ,ശ്രദ്ധിക്കണം ..''
''ഉം .....''
കല്യാണിയമ്മ കാണാതെ അവളുടെ കവിളിൽ ഒന്ന് തട്ടി ,ഞാൻ ബൈക്ക് മുന്നോട്ടെടുത്തു ,,,,ഗേറ്റ് കടക്കുമ്പോൾ ഒന്ന് സ്ലോ ചെയ്തു ഒന്ന് തിരിഞ്ഞു നോക്കി ,,,,,എന്നെ തന്നെ
💬 Comments
View all comments