Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]
തോളത്തു കൈവച്ചു .
''അർജുൻ , ....''
മാലിനിയും സോഫയിൽ നിന്നെഴുന്നേറ്റു എന്റെ അടുക്കലേക്ക് വന്നു ...
''ജയ പറഞ്ഞത് ശരിയാണ് , സംശയം ഞങ്ങളുടെ നേരെ തന്നെയാണ്... അറിയുമോ നിനക്ക് ,വൈത്തി ഏറ്റവുമധികം ഉപയോഗിച്ചിരുന്നത് ഞങ്ങളെ രണ്ടു പേരെയുമാണ് ,അത് കൊണ്ട് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ഞങ്ങളറിയാതെയിരിക്കില്ല എന്നാണവർ പറയുന്നത് ., അരുൺ തിരിച്ചു വരും മുന്നേ എന്തെങ്കിലുമറിവുണ്ടെങ്കിൽ പറഞ്ഞു രക്ഷപെടാൻ നോക്കാനാണ് ഖാലിദ് പറഞ്ഞിരിക്കുന്നതു , അവനെന്നോട് കുറച്ചു താൽപ്പര്യമുള്ളതിന്റെ ഒറ്റ ആനുകൂല്യത്തിലാണ് ഞാനും രണ്ടും മക്കളും ജീവനോടെ ഇരിക്കുന്നത്.പക്ഷെ അരുൺ വന്നാൽ പിന്നെ...അവനുമാകില്ല രക്ഷിക്കാൻ , അത് കൊണ്ടാണ് ...., കാല് പിടിക്കാം , അവനെ വിട്ടേക്ക് ,, ''
'' ഇന്നലെ രാത്രിയിൽ ഏതോ ഹൈവേയിൽ അവസാനിച്ചവനെ ഞാൻ എങ്ങനെ തിരിച്ചു കൊണ്ട് വന്നു തരും...''
'' അർജുൻ..? ''
രണ്ടാളും കേട്ടത് വിശ്വസിക്കാനാകാതെ ഞെട്ടി പരസ്പരം നോക്കി ,. വീഴാതിരിക്കാൻ മാലിനി കസേരപ്പിടിയിൽ കൈ അമർത്തി പിടിക്കുന്നത് കണ്ടു..
''അർജുൻ, മോനെ..''
ചെറിയമ്മ കിലുകിലെ വിറച്ചു കൊണ്ട് എന്നെ വട്ടം പിടിച്ചിരിക്കുകയുമാണ് ..
''രണ്ടാൾക്കും വിശ്വാസമായില്ലേ , അതോ തെളിവ് വേണോ ? ''
''നോ.....നോ.. ''
മാലിനി മേനോൻ തളർച്ചയോടെ കസേരയിലേക്കിരുന്നു കൈകൾ വച്ച് മുഖം പൊത്തി..
''ചത്തത് നിങ്ങടെ രണ്ടാളുടെയും കെട്ട്യോനൊന്നുമല്ലല്ലോ , ഇങ്ങനെ കരയാൻ .....''
കുറച്ചു നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല ..
'' അർജുൻ...''
ഏറെ നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം മാലിനി എനിക്ക് നേരെ മുഖമുയർത്തി..
''വൈത്തിയെ പോലൊരു കാട്ടാളാന്റെ വൈകൃതങ്ങൾക്ക് ഇരയായ ഒരു സ്ത്രീയും
💬 Comments
View all comments