Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]
അവനു വേണ്ടി കരയില്ല , പക്ഷെ ഞങ്ങളുടെ ജീവൻ പോട്ടെ , കുട്ടികൾ?.......കടൽക്കരയിലെ ഗോഡൗണിലേക്ക് അവരെ കൊണ്ട് പോകുന്ന ഘട്ടം വന്നാൽ ....... നിനക്കറിയുമോ എന്റെ മോൻ അഖിലിപ്പോൾ ആലീസിന്റെ കൂടെയുണ്ട് ,, എനിക്കറിയില്ല എല്ലാമറിഞ്ഞിട്ടാണോ അവരവനെ വിളിപ്പിച്ചതെന്നു .......അങ്ങനെയെങ്കിൽ ..''
'' ഓ അത് നിങ്ങളുടെ മോനാണോ ? ''
''നിനക്ക് ....നിനക്കെങ്ങനെ അതറിയാം ....''
അവർ പെട്ടെന്ന് കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു ..
''അറിയാം ,തൽക്കാലം അത് മാത്രം മനസ്സിലാക്കിയാൽ മതി....പിന്നെ രണ്ടാളോടും വൈത്തിയിനി ഇല്ല, ഒന്ന് രണ്ടു ദിവസങ്ങൾക്കുള്ളിൽ അരുണും.. കൂടെ നിൽക്കാൻ കഴിയുമെങ്കിൽ നിൽക്കുക , അതല്ല അവരുടെ അടിമകളായി കഴിയാനാണ് ആഗ്രഹമെങ്കിൽ അങ്ങനെ....''
''നിനക്കതു കഴിയുമോ ?''
''എയ് സ്ത്രീയെ , ഞാൻ മാത്രമല്ല ,പുറത്തു ആളുകൾ വേറെയുണ്ട് ...''
അർജുൻ ,....അർജുൻ നീ പറഞ്ഞതെല്ലാം നേരാണോ ,.....വൈത്തിയിനി ..?''
''ഇനിയും വിശ്വാസമായില്ലേ ......''
''അപ്പൊ ഇനി ഞങ്ങൾ ...ജയാ നീയെന്താ ഒന്നും പറയാത്തത് ....''
''എനിക്കൊന്നുമറിയില്ല ,ജയന്റെ കാര്യം പോട്ടെ ....അവൻ അതർഹിക്കുന്നു .,പക്ഷെ ഒന്നുമറിയാത്ത എന്റെ മോള് മാളു ,ഓർക്കാൻ കൂടി കഴിയുന്നില്ല ആ ദുഷ്ട്ടന്മാർ അവളെ എന്റെ മുന്നിലിട്ട് കൊല്ലാകൊല ചെയ്യുന്നത് ...''
''ചെറിയമ്മ എന്നെ വിശ്വസിക്ക്, ആരെയുമവർ ഒന്നും ചെയ്യില്ല ,അതിനു മുന്നേ എല്ലാമവസാനിക്കും ..''
രണ്ടു പേരും കുറെ നേരം എന്നെ തന്നെ നോക്കി നിന്നു ...
''ശരി നിന്നെ വിശ്വസിക്കുന്നു ,പറ ഞങ്ങളെന്താ ചെയ്യേണ്ടത് , ''
മാലിനിമേനോൻ മുന്നോട്ടു വന്നു ..
''നിങ്ങളുടെ മോനിപ്പോൾ ആലീസിനോടൊപ്പമുണ്ട് എന്നല്ലേ പറഞ്ഞത്
💬 Comments
View all comments