0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Author : sanju Read All Parts 9.6K

ഇരിക്കുന്നുണ്ടായിരുന്നു ... ഞങ്ങൾ കടന്നു ചെന്നപ്പോൾ കണ്ണിലെ നനവ് സെറ്റുസാരിയുടെ തുമ്പുകൊണ്ടൊപ്പി അവർ എഴുന്നേറ്റു , വാസുകിയുടെ ഭർത്താവിന്‍റെ സഹോദരിയെ പോലെ തോന്നി ,ചെറിയ സാദൃശ്യമുണ്ട് ഇരുവർക്കും .

''എന്താ ശ്രീ ഇങ്ങനെ ? ,നമ്മളെന്തൊക്കെ ഫേസ് ചെയ്തതാ ..ഞാൻ പറഞ്ഞില്ലേ ഒന്നും സംഭവിക്കില്ല .''

വാസുകി അടുത്ത് ചെന്നവരുടെ തോളിൽ തട്ടി .വാസുകിയെ സന്തോഷിപ്പിക്കാനാകണം അവരൊന്നും ചിരിച്ചെന്നു വരുത്തി .

''നീയിവർക്കു ഇവർക്ക് കുടിക്കാൻ എടുക്ക് , രണ്ടും കുറെ ഓടി തളർന്നതാ...''

''വേണ്ട ...ഞാനെടുക്കാം ''

ചായ എടുക്കാനായിരിക്കും എന്നാണ് കരുതിയത്,പക്ഷെ അകത്തേക്ക് പോയ അയാൾ തിരിച്ചു വന്നത് ട്രേയിൽ കുപ്പിയും ഗ്ലാസ്സുമായാണ് .വാറ്റ് 69 ..അയാൾ കുപ്പിയിൽ നിന്നു രണ്ട് ഗ്ലാസ്സിലേക്ക് പകർന്നു ഐസ് ഇട്ടു ഞങ്ങൾക്ക് നീട്ടി , സ്മിതയൊന്നു മടിയോടെ എന്നെ നോക്കി ,

''ദേവമ്മയുടെ കൂടെ കഴിക്കാറുള്ളതല്ലേ ,മടിക്കേണ്ട....''

വാസുകി സ്മിതയെ നോക്കി ചിരിച്ചു ...

''ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ തന്നെ എനിക്ക് ആളെ മനസ്സിലായി. ഒരു കാലത്തു ദേവമ്മയ്ക്ക് നിന്നെ കുറിച്ച് പറയാനേ സമയമുണ്ടായിരുന്നുള്ളു ....''

സ്മിതയുടെ മുഖത്ത് ഒരു ചമ്മലുണ്ട് ...അത് മറയ്ക്കാൻ കൂടിയാകണം ഗ്ലാസിൽ നിന്നും ഒന്ന് സിപ്പ് ചെയ്തു...

''മാധവേട്ടാ എനിക്കില്ലേ , ഞാനും കുറച്ചു ഓടിയതാ ,...'''

അയാൾ ഒരു ഗ്ലാസിലേക്ക് കൂടി പകർന്നു വാസുകിക്ക് നീട്ടി..അൽപ്പം ആശ്ചര്യത്തോടെയാണ് ഞാനതു നോക്കി കണ്ടത്, ഭർത്താവു ഭാര്യക്ക് മദ്യം പകർന്നു കൊടുക്കുന്നു...യൂറോപ്പിലൊക്കെ ജീവിച്ചതല്ലേ ,അവിടുത്തെ ലൈഫ് സ്റ്റൈൽ വച്ച് ഇതൊക്കെ സാധാരണം ,മാത്രമല്ല വാസുകിയുടെ സ്വഭാവം വച്ച് മിക്കവാറും ഭാര്യറോളിൽ ഇയാളായിരിക്കും...ഞാൻ ഉള്ളിൽ ചിരിച്ചു...സാഹചര്യം

💬 Comments

View all comments