Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]
രക്ഷിച്ചു...അത് മതി...
''ഇത്...?''
''എന്‍റെ വീട്ടിലേക്ക് , ഒന്ന് ഫ്രഷായിട്ടു വീട്ടിലേക്ക് പോയാൽ മതി.. ''
ഒരു കൂറ്റൻ ഗേറ്റിനു മുന്നിലേക്കണ് ബെൻസ് ചെന്ന് നിന്നതു , കാറിൽ സെൻസർ ഉണ്ടെന്നു തോന്നി ,ഗേറ്റ് ഒരു സൈഡിലേക്ക് നീങ്ങി . ഇരുനിലകളിലുള്ള യൂറോപ്യൻ രീതിയിലുള്ള വീട് വെളിച്ചത്തിൽ കുളിച്ചു നിൽക്കുകയാണ് . വാസുകി കാറ് ഉള്ളിലേക്ക് കയറ്റിയതും രണ്ടു ലാബ്രഡോർ നായ്ക്കൾ കുതിച്ചെത്തി കാറിനു അകമ്പടി സേവിച്ചു ... ഫ്രണ്ട് ഡോർ തുറന്നു അവർ ഇറങ്ങിയതും നായ്ക്കൾ അവരുടെ അടുത്തെത്തി സ്നേഹപ്രകടനങ്ങൾ നടത്താൻ തുടങ്ങി ...
''ഹേ .. ..അർജുൻ പേടിക്കേണ്ട ഇറങ്ങിക്കൊള്ളൂ ..''
എങ്കിലും ചെറിയൊരു പേടി തോന്നാതിരുന്നില്ല ,നായ്ക്കൾ എന്നെ നോക്കി ഒന്ന് മുരണ്ടു കൊണ്ട് നിൽക്കുകയാണ് .. വാസുകി കുനിഞ്ഞു രണ്ടിനോടും എന്തോ പറഞ്ഞതോടെ അവ ചെടികൾക്കിടയിലേക്ക് ഓടിമറഞ്ഞു ..,അപ്പോഴേക്കും ഉള്ളിൽ നിന്നും മുണ്ടും ഷർട്ടും ധരിച്ച ഒരു മധ്യവയസ്‌കൻ ഡോർ തുറന്നു പുറത്തേക്ക് വന്നു...അസൂയ തോന്നി പോയി നല്ല ഒത്ത ശരീരം .
അർജുൻ ഇതാണെന്റെ മാധവ് ,, എന്റെ കണവൻ ...മാധവേട്ടാ ശ്രീയെവിടെ ,ഉറങ്ങിയോ ,''
''എവിടെ... നീ പോയപ്പോഴുള്ള അതെ ഇരുത്തം തന്നെ...''
നോക്കുമ്പോൾ അകത്തെ സോഫയിൽ സെറ്റു സാരിയുടുത്ത ഏതാണ്ട് വാസുകിയുടെ പ്രായമുള്ള സ്ത്രീ താടിക്ക് കൈകൊടുത്തു ഇരിക്കുന്നു...ചിലപ്പോൾ അയാളുടെ സഹോദരിയാകും ,അതായതു വാസുകിയുടെ നാത്തൂൻ...വാസുകിയുടെ ഭർത്താവിന്‍റെ ഒരു ഛായയുണ്ട് അവർക്ക്...
''ഇവളുടെ ഒരു കാര്യം ...എത്ര പറഞ്ഞാലും ..വാ ''
ഉള്ളിലേക്ക് ചെല്ലുമ്പോൾ സോഫയിൽ സെറ്റു സാരിയുടുത്ത ഏതാണ്ട് വാസുകിയുടെ പ്രായമുള്ള സ്ത്രീ മുഖം പൊത്തി
💬 Comments
View all comments