Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]
,കുറച്ചവൾക്കും അവൾക്കും കൊടുക്ക്... ''
വാസുകി നീട്ടിയ വെള്ളക്കുപ്പി വാങ്ങി വായിലേക്ക് കമിഴ്ത്തുകയായിരുന്നു...കുപ്പി കാലിയായപ്പോഴാണ് സ്മിതയുടെ കാര്യമോർത്തത് ...
''സാരമില്ല ഒന്ന് കൂടിയുണ്ട്..''.
വാസുകി തന്ന കുപ്പി പുറകിലേക്ക് കൊടുത്തിട്ടു സൈഡ് ഗ്ലാസ്സിലൂടെ പിന്നിൽ ആ ഇന്നോവ പാഞ്ഞു വരുന്നുണ്ടോന്നു നോക്കി ,
''അർജുൻ ,ആ ഇന്നോവയുടെ ഡ്രൈവറാ നിലത്തു വീണു കിടന്നതു , പിന്നെ നാലു ടയറിന്റെയും വെടി തീർത്തിട്ടുണ്ട്...അത് കൊണ്ട് ആ പേടി വേണ്ട....''
''ഹാവൂ.......''
വാസുകി പറഞ്ഞത് കേട്ടപ്പോൾ രക്ഷപ്പെട്ട ആശ്വാസത്തോടെ സീറ്റിലേക്ക് ചാരിയിരുന്നു....അപ്പോഴാണ് വാസുകിയോടു ഒരു താങ്ക്സ് പറഞ്ഞില്ലല്ലോ എന്നോർതത്....
താങ്ക്സ് മാഡം....
ഓ വരവ് വച്ച് ,
അല്ല മാഡം...
.അർജുൻ ആദ്യം മാഡം വിളി ഒഴിവാക്കി ,ചേച്ചിയെന്നോ മറ്റോ വിളിച്ചോളാൻ നേരത്തെ പറഞ്ഞതല്ലേ ,..
''സോറി മാഡം ,അല്ല ചേച്ചി....
''ഹ ഹ ഹ...ചേച്ചി..ശരി താങ്ക്സ് സ്വീകരിച്ചിരിക്കുന്നു...''
''അല്ല ചേച്ചി എങ്ങനെ അവിടെയെത്തി....''
അതാണീ വാസുകി....നമ്മൾ സംസാരിച്ചിരിക്കുമ്പോൾ അർജുനെ ആരോ വിളിച്ചോണ്ടേ ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു ,ആ കാൾ അറ്റൻഡ് ചെയ്യാൻ വേണ്ടിയാണു എന്നോട് കള്ളം പറഞ്ഞു പോയത് ,എന്നാൽ പിന്നെ അതെന്താണെന്നു ഒന്നറിയണമെന്നു തോന്നി ,അർജുന് അറിയാമോ ആ സമയം മുതൽ ഒരു അകലം വിട്ടു ഞാൻ നിന്‍റെ പിന്നാലെ തന്നെയുണ്ടായിരുന്നു...പിന്നെ ,അരുൺ തോമസിനെ പോലെ ബ്രില്ലിയൻറ് ആയ ഒരു ക്രിമിനലിനെ നേരിടാനുള്ള വല്ലതും കയ്യിലുണ്ടോ എന്നറിയണമല്ലോ... പക്ഷെ സമ്മതിച്ചു കേട്ടോ.. ആ കറുമ്പൻ പോലീസുകാരന്റെ മുന്നിൽ പെടും വരെ പിടിച്ചു നിന്നില്ലേ.....ഹ ഹ...
പരിഹാസമാണോ ,അതോ അഭിനന്ദനമോ...എന്തെങ്കിലുമാകട്ടെ തല്ക്കാലം അവർ ഞങ്ങൾ രണ്ട് പേരുടെയും ജീവൻ
💬 Comments
View all comments