0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Author : sanju Read All Parts 9.6K

രൂപം കുറച്ചു മുന്നോട്ടു നീങ്ങി നിന്നു , ...വാസുകി...ഇവരെങ്ങനെ ഇവിടെ ,

''അർജുൻ ആലോചിച്ചു നിൽക്കാതെ വേഗം...അവരിങ്ങെത്താറായി..''

സ്മിത അതിനകം തെളിഞ്ഞു കിടന്ന ടോർച്ചു കയ്യിലെടുത്തിരുന്നു , വീണു കിടക്കുന്ന അയാൾക്ക് അനക്കമൊന്നുമില്ല ,

''ഇയാൾ ...................''

''ചാകുന്നെങ്കിൽ ചാകട്ടെ ,നീയിതു പിടി ''

തോക്ക് പരതിയെടുത്തു എന്‍റെ നീട്ടി കൊണ്ട് സ്മിത പറഞ്ഞു..

''വാ...''

ഒന്ന് കൂടി താഴെ നിന്നു കുതിച്ചു വരുന്ന വെളിച്ചങ്ങൾ അടുത്ത് വരികയാണ് , സമയം കളയാനില്ല ,വേഗം സ്മിതയുടെ കൈപിടിച്ച് തിട്ടയുടെ അരികിലേക്ക് കുതിച്ചു , അവരെ ചേർത്ത് പിടിച്ചു തിട്ട കേറി മറിയുകയായിരുന്നു...

''ഫാസ്റ്റ് .......''

വാസുകി തിരക്ക് കൂട്ടുകയാണ്...അവരുടെ പിന്നാലെ സ്മിതയുടെ കയ്യും പിടിച്ചു താഴേക്ക് കുതിച്ചു... റോഡിൽ ഒരു ഗുണ്ടകൾ വന്ന സ്‌കോർപിയോ കിടപ്പുണ്ട് ,അതിനപ്പുറത്തായി വാസുകിയുടെ ബെൻസും...ഞങ്ങളെക്കാൾ മുന്നേ കുന്നിറങ്ങിയ വാസുകി ഇതിനകം ബെൻസ് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു എടുത്തിരുന്നു , അതിന്റെ വെളിച്ചത്തിൽ റോഡിൽ ഒരാൾ കിടപ്പുണ്ട് ...

''നോക്കി നിൽക്കാതെ. കേറൂ വേഗം ,..''

ഡോർ തുറന്നു പിടിച്ചവർ അലറി..ബാക് ഡോർ തുറന്നു ഓടിത്തളർന്നു നിന്ന സ്മിതയെ സീറ്റിലേക്ക് തള്ളിയിട്ട ശേഷം ഞാൻ ഉള്ളിലേക്ക് കയറി ഡോർ അടച്ചു...ഗുണ്ടകൾ അലറി വിളിച്ചു ഓടിയിറങ്ങുകയാണ് ,കമ്പിവേലികടന്നു ഒരുത്തൻ പാഞ്ഞു വന്ന കാറിനു മുന്നിലേക്ക് ചാടിയെങ്കിലും വാസുകി കാർ വെട്ടിച്ചു മാറ്റി.....

''മുന്നിലേക്ക് വാ....''

''മാഡം അവർ ..''

''പേടിക്കേണ്ട മുന്നിലെ ടയർ രണ്ടും ശരിയാക്കിയിട്ടുണ്ട് ,അത് മാറ്റി വരുമ്പോഴേക്കും നമ്മൾ എത്തേണ്ടിടത്തു എത്തും ''

''ഹോ...''

മുൻസീറ്റിൽ ചാഞ്ഞിരിക്കുമ്പോൾ രക്ഷപെട്ട ആശ്വാസമായിരുന്നു...

''കുടിച്ചോളൂ

💬 Comments

View all comments