0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Author : sanju Read All Parts 9.6K

......പാഞ്ഞു വരുന്ന ഒരു വാഹനത്തിത്തിൽ നിന്നുള്ള വെളിച്ചം ഞങ്ങളിൽ പതിച്ചു ...

''അതാടാ ..അവള് തന്നെ ...''

അതിൽ നിന്നാരുടേയോ ആക്രോശം കേൾക്കാം ,വരുന്നത് ശത്രു തന്നെ ...എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങളിരുവരും പകച്ചു നിൽക്കെ ആ വെളിച്ചം അടുത്തേക്ക് കുതിച്ചെത്തി കൊണ്ടിരുന്നു ,,

ഏദൻതോട്ടത്തിന്റെ കാവൽക്കാരൻ - 9 .

പാഞ്ഞു വരുന്ന വാഹനത്തിന്റെ ഹെഡ്‍ലൈറ്റ് വെളിച്ചത്തിൽ ചുറ്റും ഒന്ന് നോക്കി ,ഒരു വശത്തു നല്ല താഴ്ചയാണ് ,മറുവശം റബ്ബർതോട്ടമാണ് ,ഓടാമെന്നു വിചാരിച്ചാലും കുന്നാണ് ,മാത്രമല്ല കമ്പിവേലിയും .ചിന്തിക്കാൻ സമയമില്ല ,എന്തെങ്കിലും ചെയ്തേ പറ്റു .

വേഗം വാ ,,

ആദ്യം സ്മിത, അവർ കുറച്ചു കഷ്ട്ടപ്പെട്ടു ആ കമ്പിവേലി നൂണ്ടു കയറാൻ ,കയ്യിലിരുന്ന വടി കൊണ്ട് തിക്കിക്കൊടുത്തു കുറച്ചു ഗ്യാപ് ഉണ്ടാക്കി കൊടുത്തു ,സാരിയും ബ്ലൗസുമെല്ലാം കമ്പിയിൽ കൊളുത്തി കീറിയെന്നു തോന്നി ..അവർ കടന്നതോടെ ഞാനും അതിലൂടെ നൂണ്ടു അപ്പുറത്തേക്ക് കയറി ..ഒരു സ്‌കോർപ്പിയോ ആണ് ,ടയർ നിലത്തുരയുന്ന ശബ്ദം കേൾക്കാം ,ഭാഗ്യത്തിന് അതിൽ നിന്ന് ചാടിയിറങ്ങിയ നേരെ വീണു കിടക്കുന്നവരുടെ അടുത്തേക്കാണ് ഓടിയത് .

''ഒന്നു വേഗം ''

സ്മിതയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് ആ റബ്ബർമരങ്ങൾക്ക് ഇടയിലൂടെ ഞാൻ മുകളിലേക്കോടി ,

'' അതാടാ അവള്...''

പവർ ടോർച്ചുകളുടെ വെളിച്ചത്തിനൊപ്പം ആരുടെയോ അലർച്ച താഴെ നിന്ന് മുഴങ്ങി കേട്ടു..കുത്തനെയുള്ള കയറ്റമാണ് എങ്കിലും സർവ്വശക്തിയുമെടുത്തു മേലേക്ക് കുതിച്ചു .പിന്നിൽ സ്മിതയുടെ കിതപ്പ് കേൾക്കാം ,എനിക്കൊപ്പം ഓടിയെത്താനാകുന്നില്ല എങ്കിലും അവരുടെ കൈയിലെ പിടി വിടാതെ എനിക്കൊപ്പം വലിച്ചു കയറ്റി ...അത് കൊണ്ട് മുകളിലെത്തിയപ്പോൾ അവരെക്കാൾ

💬 Comments

View all comments