Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]
അവൻ വിളിച്ചു വരുത്തി...മദ്യക്കുപ്പികൾ പലതും കാലിയായി , , നാൽവർ സംഘം എന്‍റെ ഓരോ അണുവിലും വികാരം നിറച്ചു കൊണ്ടിരുന്നു..അന്ന് രാത്രി ഞാനവർക്കൊപ്പമായിരുന്നു...പിറ്റേന്ന് അവരുടെ കാറിൽ തന്നെയാണ് എന്നെ വീട്ടിൽ വിട്ടത് ,, മുറ്റത്തേക്ക് കയറുമ്പോൾ നിറയെ ആളുകൾ.... ഇളയ മകൾ ശ്രുതിയുടെ അലറി കരച്ചിൽ ...നോക്കുമ്പോൾ വെള്ള പുതച്ച രണ്ട് ശരീരങ്ങളെ ആംബുലൻസിലേക്ക് മാറ്റുകയാണ്...''
''അച്ഛനും മോളും വിഷം കഴിച്ചതാണത്രേ...ആകെ കണ്ണിൽ ഇരുട്ട് കയറി നിൽക്കുമ്പോൾ ചേട്ടന്റെ അമ്മയുടെ ഒച്ച കേട്ടു...കണ്ടില്ലേ അവൾ പുലിയാടാൻ പോയിട്ട് വരുന്നത് ,,അയ്യോ എന്റെ മോൻ ..... ...കുറെ സ്ത്രീരൂപങ്ങൾ അടുത്തേക്ക് വരുന്നത് കണ്ടു , ആരുടെയൊക്കെയോ കൈകൾ ദേഹത്ത് പതിച്ചത് മാത്രം ഓർമ്മയുണ്ട് ...പിന്നെ കണ്ണ് തുറക്കുമ്പോൾ ഹോസ്പിറ്റലിൽ ആണ്...കൂടെ ഒന്ന് രണ്ട് വനിതാ പോലീസുകാരും....ആളുകൾ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞു അവർ എന്നെ വീട്ടിലേക്ക് പോകാൻ അനുവദിക്കാതെ അഭയകേന്ദ്രത്തിലാക്കി... പിന്നെ ദേവമ്മ മുൻകൈ എടുത്തു അവരുടെ പഴയ തറവാട്ടിലേക്ക് മാറ്റി ...ആ വിശാലമായ വീട്ടിലെ ഏകാന്തതയിൽ സ്വയം പഴിച്ചു ദിവസങ്ങൾ കഴിക്കുബോഴാണ് അഖിൽ എന്നെ കാണാൻ വന്നത് ,നമ്മുടെ രാമേട്ടന്റെ മകൻ തന്നെ ..അവനും എന്‍റെ മോളും സ്നേഹത്തിലായിരുന്നത്രെ ,, മരിക്കും മുന്നേ അമ്മയെ കാണിക്കാൻ അവളൊരു വീഡിയോ മെസേജ് അവനയിച്ചിരുന്നു... ഇതാ ...
സ്മിത മൊബൈലിൽ ഒരു വീഡിയോ ഓപ്പൺ ചെയ്തു എനിക്ക് നീട്ടി ,, നിറഞ്ഞ കണ്ണുകളോടെ ഒരു ബെഡ്ഷീറ്റ് വാരിപ്പുതച്ചു വിതുമ്പുന്ന വേണിയെ അതിൽ കണ്ടു ... വട്ട മുഖവും നുണകുഴികളുമുള്ള സുന്ദരിക്കുട്ടി ,
'' നമ്മുടെ ശ്രുതിമോളുടെ കഴുത്തിൽ കത്തി വച്ച് അച്ഛനെ
💬 Comments
View all comments