0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Author : sanju Read All Parts 9.6K

നോക്കിയത് ആ സമയത്തെ അവരുടെ ഭാവം വല്ലാതെ ഭീതിപ്പെടുത്തുന്ന ഒന്നായിരുന്നു ....

''രാമേട്ടൻ എന്തിനാണ് കാണാൻ പറഞ്ഞത് ?''

ഞാൻ വിഷയം മാറ്റി ,...

അത്.....ഇതെന്നെ ഏൽപ്പിക്കാൻ ''

അവർ ഹാൻഡ്ബാഗിൽ നിന്ന് ഒരു റിവോൾവർ പുറത്തെടുത്തു ,കൂടെ ഒരു കവറും ''

''കവറിൽ ?''

''അതൊക്കെ പറയാം ആദ്യം ഇവിടെ നിന്നു പോകാം...''

''അവര് നമ്മളോട് വെയിറ്റ് ചെയ്യാനല്ലേ പറഞ്ഞത് , ''

''ജീവൻ കയ്യിൽ പിടിച്ചുള്ള ഓട്ടമല്ലായിരുന്നോ , ദേഹം മൊത്തം വേദനിക്കുന്നു , ഒന്ന് പോയി കിടക്കണം , ''

''പക്ഷെ ആരെങ്കിലും നമ്മുടെ പുറകേയുണ്ടോന്ന് അറിയില്ലല്ലോ ,പെട്ടെന്ന് പോയാൽ ?''

''അത് ശരി ...പക്ഷെ ഇവിടെ ഇങ്ങനെ...''

''അതിനെന്താ വാസുകി മാഡത്തിന്റെ വീടല്ലേ , ''

''അതൊക്കെ ശരി തന്നെ എന്നാലും അവരെ എനിക്ക്.... ''

''എന്ത് പറ്റി ? ''

'' എനിക്കവരെ എന്തോ ? ''

''ബാലേട്ടനാണ് അവരെ പരിചയപ്പെടുത്തിയത് ,പിന്നെ ഇപ്പൊ നമ്മളെ രക്ഷിച്ചതും അവരല്ലേ..നിങ്ങൾ ഒന്ന് കൂടി കഴിച്ചിട്ട് കുറച്ചു നേരം കിടന്നോളു ,ഞാൻ വിളിക്കാം...''

'' അത് വേണ്ട അർജുൻ കിടന്നോളു , കിടപ്പു ഇനി വീട്ടിലെത്തിയിട്ടാകാം , എന്താന്നെന്നറിയില്ല നിങ്ങടെ ആ വീട്ടിൽ കിടക്കുമ്പോൾ ഒരു സ്വസ്ഥതയുണ്ട്... കൂടെ ആരൊക്കെയോ ഉണ്ടെന്ന തോന്നലും...അർജുൻ ഞാനൊരു കാര്യം ചോദിച്ചോട്ടെ ,ഞാൻ പോകും മുന്നേ എന്‍റെ ശ്രുതി മോളെ കൂട്ടിക്കൊണ്ടു വരട്ടെ , നിങ്ങടെ വീട്ടിൽ ഒരു ജോലിക്കാരിയായി കൂട്ടിയാൽ മതി...ആദ്യമൊക്കെ എന്നോട് വെറുപ്പായിരുന്നെങ്കിലും രാമേട്ടനും ചേച്ചിയുമൊക്കെ സംസാരിച്ചു ആ വെറുപ്പൊക്കെ കുറെ മാറ്റിയിട്ടുണ്ട്...ഇപ്പൊ ചേട്ടന്റെ

💬 Comments

View all comments