Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]
പറയാം..ആട്ടെ നിങ്ങളെപ്പോഴാ പോന്നത് ? ''
നിന്റെ ചിറ്റപ്പൻ അവിടെ കിടന്നു വെറും ചീത്ത വിളിയായിരുന്നു അവസാനം ഹോസ്പിറ്റലുകാര് വേറെ എവിടേക്കെങ്കിലും കൊണ്ട് പൊയ്ക്കൊള്ളാൻ പറഞ്ഞു ,നിന്നേം കാണുന്നില്ല ,അവസാനം അയാളുടെ അമ്മയെ വിളിച്ചു വരുത്തി ഹോസ്പിറ്റലുകാരുടെ കയ്യെ കാലേ പിടിച്ചു അവിടെ തന്നെ കിടത്തിയിട്ടുണ്ട് ''
''എന്ത് പണിയാ ചേച്ചി കാണിച്ചത് ,ചേച്ചിക്കും കൂടെ നില്ക്കാൻ പാടില്ലായിരുന്നോ ? ''
''ഞാൻ നിൽക്കാമെന്ന് പാട് പറഞ്ഞതാ ,പക്ഷെ നിന്റെ ചിറ്റ സമ്മതിക്കേണ്ടേ ,അവര് വന്ന വണ്ടിക്ക് എന്നെ ഇങ്ങോട്ടു കയറ്റി വിട്ടു നീ വരുമ്പോൾ ഒന്ന് വിളിക്കാൻ പറഞ്ഞിട്ടുണ്ട് .''
''ഉം..ഞാൻ വിളിച്ചോളാം , ആദ്യം ഇവരെ ഒന്ന് വീട്ടിലാക്കാം ''
'' അർജുൻ നിങ്ങൾ വരണമെന്നില്ല ഞാൻ പൊയ്ക്കൊള്ളാം.''
''അത് വേണ്ട, ഞാൻ ടോർച്ച എടുക്കട്ടേ...''
''വേണ്ട ചേച്ചി മൊബൈൽ ഫ്ലാഷ് മതി.ടോർച്ച ആകുമ്പോൾ ആരെങ്കിലും കണ്ടാൽ ശ്രദ്ധിക്കും...''
''അത് ശരിയാ .ഒരു കാര്യം ചെയ്യ് സ്മിത ഇവിടെ കിടന്നിട്ടു വെളുപ്പിന് പോയാൽ മതി , തല്ക്കാലം റൂമിൽ എന്‍റെ കൂടെ കിടക്കാം.. ''
അത് ശരിയാണെന്നു എനിക്കും തോന്നി ,രാത്രി അങ്ങോട്ട് ലൈറ്റ് വെളിച്ചം ഒക്കെ ആരെങ്കിലും ശ്രദ്ധിച്ചാൽ പണിയാകും ..
'' നീ അകത്തെ സോഫയിൽ കിടന്നോ , അത് വേണ്ട ,ഞാൻ തറവാട്ടിലേക്ക് പൊയ്ക്കൊള്ളാം , ചേച്ചി എനിക്ക് മാറ്റാനുള്ള ഡ്രസ്സ് എടുത്തു തന്നാൽ മതി...''
ഡ്രസ്സ് മാറ്റി പുറത്തേക്കിറങ്ങുമ്പോൾ ചേച്ചി കാണാതെ സ്മിതയുടെ കയ്യിൽ നേരത്തെ റോഡിൽ നിന്നെടുത്ത പിസ്റ്റൾ വച്ച് കൊടുത്തു...കയ്യിൽ കൊണ്ട് നടക്കുന്നത് ബുദ്ധിയല്ല ,
''ആരും കാണരുത് ,''
അവർ അഞ്ചു ചേച്ചി കാണുന്നുണ്ടോന്നു നോക്കിയ ശേഷം തലകുലുക്കി...വിജനമായ റോഡ് മറികടന്നു കോളനി റോഡ് വഴി ,പറമ്പിലേക്ക് കയറുമ്പോഴാണ് ചിറ്റയെ വിളിച്ചില്ലല്ലോ എന്നോർത്തത് ..
''നീയിപ്പോഴാണോ എത്തിയത് ....''
ഫോൺ എടുത്ത പാടുള്ള ആദ്യത്തെ ചോദ്യം ..
''അത് ചിറ്റേ ,കുറച്ചു ലേറ്റായി പോയി , അവിടെ എന്തായി ?''
''നാളെ രാവിലെയേ റൂമു കിട്ടു ,എന്തായാലും രണ്ടു ദിവസം കിടക്കേണ്ടി വരും ''
''ചിറ്റപ്പൻ
💬 Comments
View all comments