0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Author : sanju Read All Parts 9.7K

നീ...''

''ചിറ്റ ആലോചിച്ചു നോക്ക് ഒരു ചെറിയ വിട്ടുവീഴ്ച ''

'' കുട്ടികൾ അറിഞ്ഞാൽ ? ''

''അത് നമുക്ക് പിന്നെ പറഞ്ഞു മനസിലാക്കാം , അത് വിട്.. ''

''ശരി ഞാനൊന്നാലോചിക്കട്ടെ.. ''

ഞാൻ ചിറ്റയെ വിട്ടു കാഷുവാലിറ്റിയിലേക്ക് തിരിച്ചു നടക്കുമ്പോൾ അവർ എതിരെ വരുന്നു..

''മോനെ ഞാൻ പോവ്വാണ്..താങ്ക്സ്..''

''നില്ക്കു ,വിരോധമില്ലെങ്കിൽ ഒരു ചായ കുടിച്ചിട്ട് പോകാം.. ''

''സോറി , വേറൊന്നുമല്ല ,വിവരമറിഞ്ഞപ്പോൾ ഡ്യൂട്ടിക്കിടയിൽ നിന്നു പോന്നതാ ,പെട്ടെന്ന് തിരിച്ചെത്തണം.'

'' ഒരു പത്തു മിനിറ്റ് , ''

അവർ ഒരു നിമിഷം ആലോചിച്ചു സമ്മത ഭാവത്തിൽ തല കുലുക്കി. നേരത്തെ ഒന്ന് കുടിച്ചതാണ് എങ്കിലും ടീസ്റ്റാളിൽ പോയി രണ്ട് ചായ വാങ്ങിച്ചു സമീപത്തെ ചാരുബെഞ്ചിൽ അവർക്കൊപ്പം ഇരുന്നു ,

''നിങ്ങളുടെ പേര് ? ''

''സരോജം , ഇവിടെ സിറ്റി ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു.. ''

''ഡോക്ടറാണല്ലേ ,''

''ഉം.....''

അവർ തലയാട്ടി..

'' എന്താണ് പ്ലാൻ ,''

പെട്ടെന്ന് എന്റെ ചോദ്യം കേട്ടപ്പോൾ അവരൊന്നു ഞെട്ടി ,

''അല്ലാ ചിറ്റപ്പൻ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ അറിയാമല്ലോ ,ഇനിയും അതിങ്ങനെ , ''

''ഞാൻ എപ്പോഴും പറയാറുണ്ട് ,പക്ഷെ കേൾക്കേണ്ടേ ,''

'' ചിറ്റ ഇപ്പൊ കൂടി ഡിവോഴ്സ് നെ കുറിച്ചാണ് പറഞ്ഞത് ,പക്ഷെ അവർക്ക് രണ്ട് പെൺകുട്ടികളാണ് ,അവരുടെ ലൈഫ് കൂടി നോക്കേണ്ട... ''

''കുട്ടി പറയുന്നത് ,സോറി പേര് ചോദിക്കാൻ മറന്നു ,''

''അർജുൻ... ''

''അർജുൻ എനിക്ക് അവരുടെ കുടുംബം തകർക്കണമെന്ന ഉദ്ദേശ്യമൊന്നുമില്ല.. പക്ഷെ ചന്ദ്രേട്ടൻ ,ഞാൻ കല്യാണം

💬 Comments

View all comments