0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Author : sanju Read All Parts 9.6K

ആയിരുന്നെങ്കിൽ അത് ഹോസ്പിറ്റലിൽ വച്ച് തന്നെ ആയിക്കൂടെ..''

ആ വിളി സ്മിതയെ ഞെട്ടിച്ചു കളഞ്ഞു എന്ന് തോന്നി ആ നോട്ടം കണ്ടപ്പോൾ..അമ്പരപ്പോടെ എന്നെയൊന്നു നോക്കി ,കാല് എവിടെയോ തട്ടിയ പോലുണ്ട് , നീട്ടിയ കൈകളിൽ പിടിച്ചു എഴുന്നേറ്റു നിന്നപ്പോൾ വേച്ചു വീണു പോകാൻ പോകുന്നു...

ആ....വേദന കൊണ്ടവർ പുളഞ്ഞു..

''അർജുൻ പ്ലീസ് പൊയ്ക്കോ , ഞാൻ കാല് പിടിക്കാം, കിട്ടിയാൽ എന്റെയൊപ്പം നിന്നെയും അവർ ഇവിടെയെവിടെയെങ്കിലും കെട്ടിത്തൂക്കും ,..നമ്മളെ കുറിച്ചുള്ള ഇക്കിളിക്കഥകൾ അവരുടെ കാശു വാങ്ങുന്ന പത്രക്കാർ ഉണ്ടാക്കി ആത്മഹത്യയാക്കി ആഘോഷിക്കും ..പൊയ്ക്കോ പ്ലീസ്...''

.ശ്...

ഞാനവരുടെ ചുണ്ടുകളിൽ വിരൽ അമർത്തി...ഗുണ്ടകൾ തിട്ടയുടെ അടുത്ത് നിന്നു താഴേക്ക് ടോർച്ചു തെളിച്ചു നോക്കുകയാണ്..വെളിച്ചം ഞങ്ങളിലേക്ക് തിരിയും മുന്നേ സ്മിതയെയും കൊണ്ട് അപ്പുറത്തേക്ക് മറിഞ്ഞു...ചെറിയൊരു കുഴിയാണത് ,അത് ഭാഗ്യമായി വെളിച്ചം ഞങ്ങളെ സ്പർശിക്കാതെ കടന്നു പോയി.. സ്മിതയുടെ മേലെയാണ് ഞാൻ കിടക്കുന്നതു ബ്ലാക്ക് ഷർട്ട് ആയതു കൊണ്ട് ഇരുട്ടിൽ പെട്ടെന്ന് മനസ്സിലാകില്ല..ദേഹത്ത് അമർന്നു കിടന്നപ്പോൾ വെയിറ്റ് താങ്ങാനാകാതെയാകണം അവരൊന്നു പിടഞ്ഞെങ്കിലും സർവ കരുത്തും ഉപയോഗിച്ച് നിശ്ചലയാക്കി കളഞ്ഞു...അടിയിൽ കല്ലോ മറ്റോ കൊണ്ട് വേദനയെടുക്കുന്നുണ്ടാകണം.പക്ഷെ അനങ്ങിയാൽ അവരുടെ കയ്യിൽ പെടുമെന്നുറപ്പാണ്...ഒരായുധം പോലുമില്ലാതെ ഇറങ്ങി പുറപ്പെട്ട നിമിഷത്തെ ശപിച്ചു പോയി..കയ്യിലുണ്ടായിരുന്ന വടി കയറ്റത്തിൽ എവിടെയോ വീഴുകയും ചെയ്തു , അതെങ്കിലും കയ്യിലുണ്ടായിരുന്നെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കാമായിരുന്നു...

''നോക്ക് ,ദാ അവിടെ പട്ടി കുരയ്ക്കുന്നു ....അവിടെ..അവിടെ നോക്ക് , ''

ഭാഗ്യം തെരുവുപട്ടികളുടെ രൂപത്തിലാണെന്നു തോന്നുന്നു.താഴെ റോഡരികിൽ എന്തോ കണ്ടു തെരുവുപട്ടികൾ നിർത്താതെ കുറയ്ക്കുന്ന ഒച്ച കേട്ടു ...ഗുണ്ടകൾ ഒന്ന് കൂടി ചുറ്റും ടോർച്ചു

💬 Comments

View all comments