0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Author : sanju Read All Parts 9.6K

തെളിച്ചു നോക്കിയിട്ടു ,പട്ടികൾ കുരയ്ക്കുന്ന സ്ഥലത്തേക്ക് ഓടിയിറങ്ങി...കുറച്ചു സമയം കൂടി ആ കിടപ്പു കിടന്നിട്ടു തല പൊന്തിച്ചു നോക്കി , താഴെ റോഡിൽ നാലഞ്ച് ടോർച്ചുകളുടെ വെളിച്ചം കാണാം...ഇനി ആ വഴിക്ക് പോകുന്നത് അപകടമാണ് ,ഗുണ്ടകൾ ആ വഴിക്ക് പോയത് കൊണ്ട് വന്ന വഴി തന്നെ തിരിച്ചു പോകാം...കിടന്നു കൊണ്ട് തന്നെ മൊബൈൽ എടുത്തു ആകാശിനോട് ഹോസ്പിറ്റലിന് അടുത്തേക്ക് പൊയ്ക്കൊള്ളാൻ വാട്സ് ആപ്പ് മെസേജ് കൊടുത്തു ....അവർ താഴെ ഞങ്ങളെ പരതുകയാണ് ,രക്ഷപെട്ട ആശ്വാസത്തോടെ എഴുന്നേറ്റു..സ്മിത നിലത്തു ശ്വാസമടക്കി പിടിച്ചു കിടക്കുകയാണ്...മിണ്ടരുത് എന്നാംഗ്യം കാണിച്ചു അവരുടെ നേരെ കൈ നീട്ടി , ഇത്തവണ വിഷമിച്ചാണെങ്കിലും അവർ എഴുന്നേറ്റു നിന്നു..

''അവര് പോയോ ?''

പതിഞ്ഞ ചോദ്യത്തിനുള്ള മറുപടിയായി ഞാൻ താഴേക്ക് വിരൽ ചൂണ്ടി...

''ഹോ ....ദേവി കാത്തു ...''

അവരിൽ നിന്നൊരാശ്വാസ സ്വരം പുറത്തേക്ക് വന്നു...അപ്പൊ എനിക്ക് റോളൊന്നും ഇല്ലേയെന്നു തിരിച്ചു ചോദിക്കാൻ മനസ്സിൽ തോന്നിയതാണ് ,

'' വേഗം അവർ അവിടെ നമ്മളെ കാണാതെ തിരിച്ചു വരും മുന്നേ നമുക്ക് വന്ന വഴിയേ തന്നെ തിരിച്ചു പോകണം ''

ശരിക്ക് നടക്കാൻ കഴിയുന്നില്ല അവർക്ക് ,എങ്കിലും ഏന്തി വലിഞ്ഞു എനിക്കൊപ്പം തിരിച്ചു കയറാൻ തുടങ്ങി...തിട്ടയുടെ അടുത്തേക്ക് കയറിയതും പെട്ടെന്ന് കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം കണ്ണിലേക്കടിച്ചു കയറി ,കൂടെ പോലീസ് വിസിലിന്റെ ശബ്ദവും ,

ഒരു നിമിഷം എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ നിൽക്കെ വീണ്ടും വീണ്ടും ആ വിസിൽ മുഴങ്ങി... ടോർച്ചു ഞങ്ങളുടെ നിന്നു മാറ്റി താഴേക്കടിച്ചു സിഗ്നൽ കൊടുക്കുമ്പോൾ തിട്ടയുടെ മുകളിൽ നിൽക്കുന്ന ആളെ അവ്യക്തമായി കണ്ടു..അന്ന്

💬 Comments

View all comments