Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]
നാട് വിടും , ഞാനൊരു സ്കോളർഷിപ്പിനു അപേക്ഷിച്ചിട്ടുണ്ട്..അത് കിട്ടിയാൽ പിന്നെ ഇനിയുള്ള പഠിത്തം ഹൈദെരാബാദിലായിരിക്കും ,അവിടെ എന്‍റെ പ്രശ്നങ്ങൾ അറിയുന്ന ഒരു ചേച്ചിയുണ്ട് ,..നേരത്തെ ദേവമ്മയുടെ കൂടെയുണ്ടായിരുന്നതാ , ഭർത്താവു മരിച്ചു രണ്ടു കുട്ടികളെയും കൊണ്ട് നട്ടം തിരിയുമ്പോൾ എങ്ങനെയോ അവരുടെ കൂടെ വന്നു പെട്ടു ,അതിനിടയിൽ ദേവമ്മയുടെ പഴയ ഡ്രൈവർ ഒരു വയസ്സൻ തെലുങ്കൻ പണി നിർത്തി പോകുമ്പോൾ കൂടെ ചെല്ലുന്നോന്നു ചോദിച്ചു ,അങ്ങനെ അവരിപ്പോൾ പിള്ളേരെയും കൂട്ടി ചെറിയ ബേക്കറിയൊക്കെ നടത്തി അവിടെ ജീവിക്കുന്നു ,,ചെല്ലുകയാണെങ്കിൽ ഒരു പാർട്ട് ടൈം ജോബും ,അവരുടെ വീട്ടിലെ ചെറിയൊരു മുറിയും ഒപ്പിച്ചു തരാമെന്നു പറഞ്ഞിട്ടുണ്ട് , ആ മുറിയിൽ വിരിക്കുന്ന പായയിൽ നിനക്കൊരിടം ഞാൻ ഇപ്പോഴും ഒഴിച്ചിടും ..പോരെ ..''..
''അതൊക്കെ നമുക്ക് തീരുമാനിക്കാം ,ഇപ്പൊ ഉമ്മച്ചിക്കുട്ടി ക്ലാസ്സിലേക്ക് പൊയ്ക്കോ ''
തിരിഞ്ഞു നോക്കി കൊണ്ട് അവൾ നടന്നകലുന്നതും നോക്കി കുറച്ചു നേരം ആലോചിച്ചിരുന്ന ശേഷം ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു ...
............................................
സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു..ചിറ്റയെ വീണ്ടും ഹോസ്പിറ്റലിലാക്കി ,പ്രിയയും അങ്ങോട്ട് വരാനാണ് പറഞ്ഞത്. ,ഒരാളെ അവിടെ വച്ച് പരിചയപ്പെടുത്താനുണ്ടെന്നു പറഞ്ഞിരുന്നു ..എല്ലാം കഴിഞ്ഞു ഇനി ക്ലാസ്സിലേക്ക് പോകാനുള്ള മൂഡില്ല , സൂസൻ ആന്റിക്ക് ഒരു സർപ്രൈസ് കൊടുത്താലോ ? ഇന്നലെ പാവം കുറെ ടെൻഷൻ അടിച്ചതാണ് ,,ഹൈവേ കടന്നു കുറച്ചു മുന്നോട്ടേക്ക് പോയപ്പോഴാണ് പിറകിൽ ഒരു കാർ പിന്തുടരുന്ന പോലെ തോന്നിയത്.. ഗ്ലാസ്സിലൂടെ നോക്കി , സ്പീഡ് കുറച്ചു കൊടുത്തിട്ടും കയറി പോകാതെ പിന്നിൽ തന്നെ പിടിച്ചു കളിക്കുകയാണ്.സ്വിഫ്റ്റ് ആണ്....കുറച്ചു നേരം ഒരേ
💬 Comments
View all comments