0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Author : sanju Read All Parts 9.8K

വേഗതയിൽ ഓടിച്ചിട്ട് ഒന്ന് സ്ലോ ചെയ്തു , അവർ പിന്നിൽ തന്നെയുണ്ട്..കുറച്ചു പോയാൽ ഒരു ഹംപ് ഉണ്ട് ,അവിടെ നിന്നു വെട്ടിത്തിരിഞ്ഞാൽ പള്ളിക്കവല വഴി വഴി അമ്പലം റോഡിലേക്ക് കയറാം..അതല്ലെങ്കിൽ വില്ലകളുടെ ഇടയിലൂടെ സ്മിത താമസിക്കുന്ന വീട്ടിലേക്ക്..അങ്ങോട്ട് തന്നെ പോകാം ,അവരുടെ കയ്യിൽ ഇന്നലെ കൊടുത്ത പിസ്റ്റൾ തിരിച്ചും വാങ്ങണം.ഇനി കയ്യിൽ കരുതൽ ഉണ്ടായേ പറ്റു ..ഹംപ് ന് അടുത്ത് നിന്നു ഞാൻ തിരിഞ്ഞു കുതിക്കുമെന്നു പിന്നിൽ വന്നവർ കരുതിയില്ല.അവർക്ക് ബോധ്യമാകും മുന്നേ വളവു തിരിഞ്ഞു ഇടവഴി കയറി കഴിഞ്ഞിരുന്നു...വില്ലകളുടെ നടുവിലൂടെയുള്ള റോഡിലേക്ക് കയറ്റി , പരിചയമുള്ള ഡോക്ടറുടെ വീടുണ്ട് അവിടെ ,അവിടുത്തെ അമ്മൂമ്മയോടു പറഞ്ഞു വച്ചു പിന്നിലേ ബൈക്ക് കയറ്റി വച്ച് പുറത്തേക്കിറങ്ങി നോക്കി , ആരുമില്ല....അവിടെ നിന്നു നേരെ മതിൽ കടന്നു ചതുപ്പിലൂടെ സ്മിതയെ താമസിപ്പിച്ചിരിക്കുന്ന വീടിന്റെ മുറ്റത്തേക്ക് കയറി...ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തി വാതിലിൽ മുട്ടാൻ തുടങ്ങുമ്പോൾ ആണ് പുറത്തെ ചെരുപ്പ് കണ്ടത്....

ഇത്..?അഞ്ചു ചേച്ചിയുടെയല്ലേ..,ചേച്ചി ഇന്ന് സ്‌കൂളിൽ പോകാതെ ഇവിടെ ?നേരത്തെ ഞാൻ വിളിച്ചപ്പോൾ സ്‌കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞ ആളാണ്. ഇന്നലെ പകലും ഇവിടെ കവിത എഴുതാൻ വന്നെന്നല്ലേ വല്യമ്മ പറഞ്ഞത് ? എന്തോ കള്ളക്കളിയുണ്ട് ,അതൊന്നു കണ്ടുപിടിച്ചിട്ട് തന്നെ കാര്യം ,, പതുക്കെ തള്ളിനോക്കി വാതിൽ ലോക്കാണ്..,കയ്യിലുള്ള സ്പെയർ കീ ഇട്ടൊന്നു നോക്കി , ഭാഗ്യം അകത്തു നിന്ന് കുറ്റിയിട്ടിട്ടില്ല , കീ ലോക് മാത്രമേയുള്ളു , ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു കയറി ,പഴയതു പോലെ ലോക്ക് ചെയ്തു , നടുമുറിയിലൊന്നും ആരെയും കാണാനില്ല...സ്മിത കിടക്കുന്ന മുറിയിൽ നിന്നു

💬 Comments

View all comments