Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]
എന്തൊക്കെയോ സംസാരിക്കുന്ന ഒച്ച കേൾക്കുന്നുണ്ട്.മുൻപ് പണിക്കാർ കൂടുതലുള്ളപ്പോൾ വലിയ മുറിയെ പ്ലൈവുഡ് കൊണ്ട് രണ്ടാക്കി തിരിച്ചതാണ് .അതിപ്പോൾ ഉപകാരമായി , അപ്പുറത്തു പോയി നോക്കിയാൽ ചെറിയ വിടവിലൂടെ ആ മുറിക്കകം കാണാം..വെറുതെ ഒരു കൗതുകം..,പെണ്ണുങ്ങൾ രണ്ടും എന്താണ് കുശുകുശുക്കുന്നതെന്നു അറിയണമല്ലോ ?ആ ചെറിയ ഗ്യാപിലൂടെ ഉള്ളിലേക്ക് നോക്കിയാ ഞാൻ പ്രതീക്ഷിക്കാത്ത കാഴ്ച കണ്ടു ഒന്നമ്പരന്നു ,..കട്ടിലിൽ സ്മിതയോട് ചേർന്ന് കിടന്നു എന്തൊക്കെയോ പറഞ്ഞു കണ്ണ് തുടയ്ക്കുയാണ് അഞ്ജു ചേച്ചി ,സ്മിതയാണെങ്കിൽ പുറത്തു തട്ടി ആശ്വസിപ്പിക്കുന്നുണ്ട്...എന്താണ് അവർ പറയുന്നതെന്നു കേൾക്കാൻ ചെവി വട്ടം പിടിച്ചു നോക്കി..
''കരയല്ലേ പെണ്ണെ...''
''ചേച്ചി എനിക്കവനെ കൂടാതെ കഴിയില്ല ചേച്ചി ,ആലോചിച്ചിട്ട് പ്രാന്ത് പിടിക്കുകയാണ്..''
''എന്തിനാ മോളെ വെറുതെ ഓരോന്ന് ചിന്തിക്കുന്നത്,ഏതായാലും അവനൊരു പെണ്ണ് കെട്ടാൻ ഇനിയും വർഷങ്ങളെടുക്കും , അത് വരെയെങ്കിലും നിനക്ക് കിട്ടില്ലേ അവനെ , ''
''തോന്നുന്നില്ലേ ചേച്ചി, രണ്ട് മൂന്നു ദിവസമായി അവനെന്നെ മനഃപൂർവം ഒഴിവാക്കുന്ന പോലെ..ഇന്നലെ തന്നെ നോക്ക് ഞാൻ ചേച്ചിയെ അവിടെ കിടത്താം എന്ന് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ പോയതു കണ്ടോ.... എന്നോട് താൽപര്യമുണ്ടെങ്കിൽ അവൻ പോകില്ലായിരുന്നു ,എനിക്കുറപ്പാ ''
'' അതൊക്കെ നിന്റെ തോന്നാലാ പെണ്ണെ ,ഒന്നുമല്ലെങ്കിലും അവൻ നമ്മുടെ പയ്യനല്ലേ ,ചെറുപ്പം മുതലേ നിന്റെ കയ്യിൽ തൂങ്ങി നടന്നതല്ലേ,ആ സ്നേഹം അവനുണ്ടാകും ''
അതൊക്കെ ശരി തന്നെ ചേച്ചി ,എന്നാലും , അവനെ കിട്ടിയപ്പോൾ എന്തൊക്കെയോ നേടിയ അഹങ്കാരത്തിൽ ഒരു പാട് സന്തോഷിച്ചതാണ് , ജീവിതത്തിൽ ആദ്യമായി മനസ്സ് തുറന്നു സംസാരിച്ചത് അവനോടാണ്പക്ഷെ ഇപ്പോൾ എന്തോ അവനെ നഷ്ടപ്പെടുമോ എന്ന പേടിയാണ്
💬 Comments
View all comments