Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 11 [Hypatia]
ചുമരിൽ ചാരി നിൽക്കുകയായിരുന്നു റോസി. അവളെ ദേഷ്യം പിടിപ്പിക്കാൻ അവളുടെ ശരീരത്തിലൂടെ കണ്ണോടിച്ചു. അത് കാണുമ്പൊൾ അവൾ സാരി നേരെയാക്കി അവനെ ദേഷ്യത്തോടെ നോക്കി. ആ നോട്ടം കാണുമ്പൊൾ അവൻ വീണ്ടും ചുണ്ട് കടിക്കും. അത് കാണുമ്പൊൾ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവക്കും. ഇതൊക്കെ കണ്ട് ശ്വേത ഉള്ളിൽ ചിരിയൊതുക്കി അനിത ടീച്ചറോട് സംസാരിച്ച് കൊണ്ട് ഇരുന്നു.
അച്ഛന്റെ ടെസ്റ്റുകൾ കഴിഞ്ഞ് ഇറങ്ങുമ്പോൾ വൈകുന്നേരമായിരുന്നു. അച്ഛന്റെ ഓർഗൻ എല്ലാം കൊണ്ടും മാച്ച് ആണെന്ന് dr വിനോദ് പറഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി. പക്ഷെ റോസിയുടെ മുഖം മാത്രം തെളിഞ്ഞില്ല. ആ മുഖത്ത് സങ്കടവും ദേഷ്യവും ഒരുപോലെ മിന്നി മറിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് ഓപ്പറേഷൻ ചെയ്യാമെന്ന ധാരണയിൽ അവിടെ നിന്നും ഞങ്ങൾ ഇറങ്ങി. നാളെ ഇങ്ങോട്ട് തന്നെ തിരിച്ച് വരണം . ഓപ്പറേഷൻ ഒരു ദിവസം മുന്നേ അഡ്മിറ്റാവാൻ dr വിനോദ് പറഞ്ഞു.
അവരെയും കൊണ്ട് വീണ്ടും വെള്ളിമലയിലേക്ക്. വഴികളൊക്കെ ഇരുട്ട് വീണിരിക്കുന്നു. കാടുകൾക്ക് നാടുവിലൂടെയുള്ള യാത്ര. കാടിന്റെ ഭീകരശബ്ദം പ്രധിധ്വനിക്കുന്നു. മഞ്ഞു കട്ട കുത്തിയ തണുപ്പ്. കറുത്തിരുണ്ട പേടിപെടുത്തന്ന റോഡ്. കാറിൽ ആരും പരസ്പ്പരം സംസാരിച്ചില്ല.
വണ്ടി പള്ളി മുറ്റത്തേക്ക് കയറുമ്പോൾ ഒരു മഞ്ഞ വെളിച്ചം ഇറയത്ത് മിനുങ്ങി കത്തുന്നുണ്ടായിരുന്നു. അച്ഛനെയും റോസിയെയും പള്ളിമുറ്റത്ത് ഇറക്കി അവർ തിരിച്ച് പൊന്നു.
അർജുന്റെ റിസോർട്ടിലേക്കായിരുന്നു നേരെ പോയത്. അങ്ങോട്ട് പോകുന്നതിൽ അനിത ടീച്ചർ എതിർപ്പ് ഒന്നും പറഞ്ഞില്ല. ശ്വേതയായിരുന്നു ടീച്ചറുടെ ധൈര്യം.
*********
കോട്ടയത്തെ വലിയ ഒരു കൃസ്ത്യൻ തറവാട്ടിലായിരുന്നു ജോണി സാർ ജനിച്ചത്. ജോണിസാറുടെ അപ്പന്
💬 Comments
View all comments