Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 11 [Hypatia]
മൂന്ന് മക്കളായിരുന്നു. മൂത്ത മകൻ സ്റ്റേറ്റിൽ ഒരു മദാമ്മയേയും കെട്ടി സുഖമായി ജീവിക്കുന്നു. രണ്ടാമത്തെ മകനാണ് ജോണി സാർ. ഇളയ മകൾ ജെനിക്ക് പത്ത് വയസുള്ളപ്പയാണ് അവരുടെ 'അമ്മ മരിക്കുന്നത്. അത് കഴിഞ്ഞ് അവരെ നോക്കിയത് അപ്പനായിരുന്നു. ഇപ്പോഴും ഒരു പുരാതന വസ്തുപോലെ കോട്ടയത്തെ തറവാടിന്റെ പൂമുഖത്ത് പഴയ പ്രതാപമറ്റു കിടക്കുന്നുണ്ടാവും അവരുടെ അപ്പൻ.
ജോണിസാർ കല്യാണം കഴിച്ചില്ല. മൂത്ത ചേട്ടൻ സ്റ്റേറ്റിലേക്കും പെങ്ങൾ കല്യാണം കഴിഞ്ഞും പോയപ്പോ ജോണിസാർ ആ തറവാട്ടിൽ ഒറ്റപെട്ടു. പിന്നെ ഉപരിപഠനത്തിന് ഡൽഹിയിലും മറ്റും പോയി. അങ്ങനെ കല്യാണം എന്ന പ്രഹസനത്തെ അയാൾ മറന്നെങ്കിലും, അയാൾക്ക് ഒരുപാട് സ്ത്രീ സുഹൃത്തുക്കളുണ്ടായിരുന്നു. തന്റെ ശാരീരിക ആവശ്യങ്ങൾ അവർ നിറവേറ്റി കൊടുത്തിരുന്നത് കൊണ്ട് ഒരു കല്യാണം അയാൾക്ക് അനിവാര്യമായി തോന്നിയതുമില്ല.
കോളേജിൽ പഠിക്കുന്ന കാലത്ത് അയാൾക്ക് ഒരു പ്രേമമുണ്ടായിരുന്നത്രെ. ആ പ്രേമം പൊളിഞ്ഞത് കൊണ്ടാണ് കല്യാണം കഴിക്കാതെ നടക്കുന്നത് എന്നാണ് പലരുടെയും ധാരണ. ആ ധാരണ സ്വന്തം പെങ്ങൾ ജെനിക്കും ഉണ്ടായിരുന്നു. അയാൾ മറ്റുള്ളവരുടെ ഇങ്ങനെയുള്ള സംസാരങ്ങളെ ഒരു ചിരികൊണ്ട് മാത്രം നേരിട്ടു, തിരുത്താൻ പോയില്ല.
അങ്ങനെ ഡൽഹിയിലെ പഠനം കഴിഞ്ഞ ഒരു മാസത്തെ അവധിക്കാലം. അതൊരു വർഷക്കാലമായിരുന്നു. ഇടമുറിയാത്ത മഴയുടെ ശീലുകൾ മാനത്ത് നിന്നു പൊഴിയുന്ന കാലം. അന്തരീക്ഷത്തിൽ എപ്പോഴും തണുപ്പ് താളം കെട്ടി കിടന്നു. മുറ്റത്തും വഴിയിലും തോട്ടിലും റോട്ടിലും പാടത്തും പറമ്പിലും ഒക്കെ പെയ്തതൊഴിഞ്ഞ് തളം കെട്ടി കിടക്കുന്ന വെള്ളം. തണുപ്പിൽ ഉറഞ്ഞു കിടക്കുന്ന തറവാടിന്റെ വെളിച്ചം മങ്ങിയ മുറികളിൽ പുസ്തകങ്ങൾ വായിച്ച് അയാൾ സമയം കൊന്നു കൊണ്ടിരിക്കുകയാണ്. തൊട്ടടുത്തെ
💬 Comments
View all comments