Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 11 [Hypatia]
നോക്കി ചോദിച്ചു.
"ഇത് ശ്വേത.. കോളേജിലെ എന്റെ കൂട്ടുകാരിയാണ്.. ഇത് അനിത ടീച്ചർ കോളേജിലെ അദ്ധ്യാപികയാണ്.."
"ഹോ.. എന്നാൽ നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം.." അച്ഛൻ മേശയിലേക്ക് കുനിഞ്ഞു. ആ സമയം ആ പ്രായം ചെന്ന മനുഷ്യൻ അവർക്ക് മുന്നിൽ ചായ കപ്പുകൾ കൊണ്ട് വെച്ച് പുറത്തേക്ക് പോയി.
".. ആ കുട്ടിയുടെ അമ്മക്ക് പറ്റിയ ഓർഗൻ ആണോ എന്ന് എനിക്കറിയില്ല.. എന്നാലും B+ve ആണ്... നമുക്ക് ചെക്ക് ചെയ്ത് നോക്കാം.."
".. പറ്റുമെങ്കിൽ നമുക്ക് ഇന്ന് തന്നെ ചെക്ക് ചെയ്യാൻ ഏർപ്പാട് ചെയ്യാം... പിന്നെ അച്ഛൻ വല്ല ഡിമാന്റും ഉണ്ടോ..?" അർജുൻ അച്ഛനെ നോക്കി ചോദിച്ചു. അയാൾ കസേരയിലേക്ക് ചാഞ്ഞു.
"എനിക്ക് കുടുമ്പമോ ബന്ധുക്കളോ ഇല്ല അത് കൊണ്ട് എനിക്ക് പേഴ്സണൽ ആയിട്ട് ഡിമാൻറ്സ് ഒന്നും ഇല്ല.. പിന്നെ.." അച്ഛൻ പറഞ്ഞു നിർത്തി. വീണ്ടും തുടർന്നു.
"..പിന്നെ.. പറ്റുമെങ്കിൽ എനിക്ക് ഒരു സഹായം ചെയ്ത് തന്നാൽ മതി..."
"എന്ത് സഹായം...?" അർജുൻ ആശ്ചര്യത്തോടെ ചോദിച്ചു.
"വാ.. പറയാം.." അച്ഛൻ കസേരയിൽ നിന്ന് എഴുനേറ്റ് കൊണ്ട് പറഞ്ഞു. കൂടെ അവരും എഴുന്നേറ്റു. മുറിക്ക് പുറത്തിറങ്ങിയ അച്ഛൻ വരാന്തയിലൂടെ പള്ളിയുടെ മറ്റൊരു വശത്തേക്ക് പോയി. കൂടെ അവരും ചെന്നു. അവിടെ താഴേക്ക് ഇറങ്ങി ചെല്ലാനുള്ള ഒരു ചെറിയ പടി കെട്ടുണ്ടായിരുന്നു. എട്ടോ. പത്തോ സ്റ്റെപ്പുകളുള്ളത്. ആ സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ അച്ഛൻ വീണ്ടും സംസാരിച്ച് തുടങ്ങി.
".. ലോകത്ത് ഒരുപാട് അനാഥ കുട്ടികളുണ്ട്. ഞാനും ഒരു അനാഥനായിരുന്നു. എന്നെ സംരക്ഷിക്കാനും പോറ്റാനും ഒരു വർകീസ് അച്ഛൻ ഉണ്ടായിരുന്നു. അത് കൊണ്ട് റോഡിലും
💬 Comments
View all comments