Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 11 [Hypatia]
എപ്പോഴും നേരിയ തണുത്ത കാറ്റ്. ഒരുപാട് കായ്കനികൾ വിളഞ്ഞു നിൽക്കുന്ന മരങ്ങൾ. ആ അന്തരീക്ഷത്തിന് തന്നെ ഒരു ശാന്തത ഉള്ളത് പോലെ തോന്നി. കാടുകൾക്ക് നാടുവിലിരുന്നു ദ്യാനിക്കുന്ന ഒരു മഹർഷിയെ പോലെ ആ പള്ളിയെ അവൾക്ക് തോന്നി. പള്ളിക്ക് മുന്നിലെ ത്രികോണാകൃതിയിൽ പണിത ഒരു സ്തൂപത്തിന് നെറുകയിൽ ഒരു വലിയ കുരിശും ഉണ്ടായിരുന്നു. പള്ളിയുടെ ഓട് മേഞ്ഞ മേൽക്കൂരയ്ക്ക് മുകളിൽ ഒപ്പീസ് പാടുന്ന പോലെ കുറുകുന്ന ഒരു പറ്റം പ്രാവുകളുമുണ്ടായിരുന്നു.
"അച്ഛൻ അകത്തേക്ക് വരാൻ പറഞ്ഞു.." അകത്തേക്ക് പോയ ആ മനുഷ്യൻ പള്ളിയുടെ വാതിലിൽ നിന്ന് കൊണ്ട് വിളിച്ചു. അവർ അയാൾക്ക് പിറകെ പോയി.
"ഇവിടെ പലരും വരും.. ഈ പ്രേമിച്ച് നടക്കുന്ന പിള്ളേരെ... വിട്ടകാർ അറിയാതെ കല്യാണത്തിന്റെ കാര്യം പറഞ്ഞ്.. അതാ ഞാൻ കല്യാണത്തിനാണോന്ന് ചോദിച്ചത്.." അകത്തേക്ക് പോകുമ്പോൾ ഉണ്ടായിരുന്ന ഒരാളായിരുന്നില്ല തിരിച്ച് വന്നപ്പോൾ. ആ മുഖത്ത് ഗൗരവം വിട്ടിരുന്നു, മുഖത്ത് ഒരു ചിരിയുണ്ട്. അയാൾ പറയുന്നതും കേട്ട് കൊണ്ട് അയാളുടെ പിറകെ അവർ അകത്തേക്ക് നടന്നു.
പള്ളിക്ക് പിറകിലായിരുന്നു അച്ഛന്റെ മുറി. അത്ര ആഡംപരമായിരുന്നില്ലെങ്കിലും അത്യാവശ്യം സൗകര്യങ്ങളുണ്ടായിരുന്നു. നിലത്ത് ചുവന്ന പരവതാനി പോലെ കാർപെറ്റ് വിരിച്ചിരുന്നു. ജനലുകളിൽ മനോഹരമായ കർട്ടനുകൾ . വലിയ മേശ, അതിന് മുകളിൽ ഒരു കമ്പ്യൂട്ടർ. എയർ കണ്ടീഷൻ.. അങ്ങനെ.
ഒരു മുമ്പത്തിയഞ്ചിനോട് അടുത്ത് പ്രായം തോന്നിക്കുന്ന ആളായിരുന്നു അച്ഛൻ. അച്ചന്റെ മുന്നിലെ കസേരകളിൽ അവർ ഇരുന്നു.
"അർജുൻ..." അച്ഛൻ അവൻ നേരെ കൈനീട്ടി പറഞ്ഞു.
"അതെ.." അവൻ ഒരു ചിരിയോടെ മറുപടി പറഞ്ഞു.
"ഇത്..?" അച്ഛൻ ശ്വേതയെയും ടീച്ചറെയും
💬 Comments
View all comments