Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 11 [Hypatia]
ടാക്ടർ വണ്ടികളും മാത്രമാണ് അവരെ കടന്ന് പോയത്.
ഗ്രാമത്തിലെ ഒരു കവലയിൽ അർജുൻ വണ്ടി ഒതുക്കി. പീടികയുടെ തിണ്ണയിൽ ഇരിക്കുന്ന ഒരു പ്രായം ചെന്ന മനുഷ്യനെ നോക്കി.."കുരിശ് പള്ളി എവിടെയാ..."
"കുറച്ച് മുന്നാടി പോയിട്ട് ഇടത് ഒരു വളി കെടക്കും... അത് നേരെ പോണ പള്ളി താ.." തമിഴും മലയാളവും കലർന്ന ഭാഷയിൽ അയാൾ മറുപടി പറഞ്ഞു. അയാൾക്ക് മനസിലായില്ലെങ്കിലും അർജുൻ താങ്ക്സ് പറഞ്ഞ് മുന്നോട്ട് പോയി.
കുന്നിൻ ചെരുവിലെ ഒരു ചെറിയ പള്ളിയായിരുന്നു അത്. റോഡിൽ നിന്നും പള്ളി മുറ്റത്തേക്ക് കയറാൻ കോൺഗ്രീറ്റ് ചെയ്ത് ചെറിയ കയറ്റമായിരുന്നു. തൊട്ടടുത്ത് തന്നെ നടന്നു വരുന്നവർക്ക് കയറാനായി സ്റ്റെപ്പുകളുമുണ്ടായിരുന്നു. അർജുൻ ചരൽ പാകിയ പള്ളി മുറ്റത്തേക്ക് കാർ കയറ്റി നിർത്തി. ഒരുപാട് കാട്ട് മരങ്ങൾക്കും ഫലവൃക്ഷങ്ങൾക്കും നടുവിലായിരുന്നു ആ പള്ളി.
മുറ്റത്തേക്ക് കാർ കയറുന്നത് കണ്ട്, തൊടിയിൽ നിന്നും അമ്പത്തിനോട് അടുത്ത് പ്രായം ചെന്ന മനുഷ്യൻ ഒരു മൺവെട്ടിയുമായി മുറ്റത്തേക്ക് കയറി. തൊടിയിലെന്തോ പണിയിലായിരുന്നു അയാൾ.
"ആരാ...?" അയാൾ കാറിൽ നിന്നും ഇറങ്ങിയ അർജുനെ നോക്കി ചോദിച്ചു. പിറകെ അനിത ടീച്ചറും ശ്വേതയും ഇറങ്ങി. അയാൾ അവരെ സംശയത്തോടെ നോക്കി.
"കല്യാണ കാര്യത്തിന് വല്ലതുമാണോ..?" അയാൾ നെറ്റി ചുളിച്ച് ചോദിച്ചു.
"അല്ല.. ഫാദർ ജോണ് ഡൊമിനിക്..?" അർജുൻ സംശയത്തോടെ അയാളെ നോക്കി.
"ഫാദർ അകത്തുണ്ട്.. എന്താ കാര്യം..?"
"അച്ഛനറിയാം.. അർജുൻ വന്നിട്ടുണ്ടെന്ന് പറയൂ.." അയാൾ മൺവെട്ടി മതിലിൽ ചാരി നിർത്തി ഗൗരവമായ മുഖത്തോടെ അകത്തേക്ക് പോയി.
ടീച്ചർക്ക് ആ പള്ളിയും ചുറ്റുപാടും വളരെ ഇഷ്ടമായി. നല്ല പച്ചപ്പുള്ള സ്ഥലം.
💬 Comments
View all comments