Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 11 [Hypatia]
ചാരിയിരുന്നു. തന്റെ ജീവിതത്തിലെ ആ മനോഹര മുഹർത്തത്തെ അവൾ വിവരിക്കാൻ തുടങ്ങി. അന്ന് അർജുനെയും ടീച്ചറെയും വിട്ട് അമ്മാവൻ മാരുടെ കൂടെ വീട്ടിൽ എത്തിയത് മുതലുള്ള കാര്യങ്ങൾ ഒരു വള്ളി പുള്ളിവിടാതെ അവൾ വിവരിച്ചു.
അപ്പോഴും കാർ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. എങ്ങോട്ടാണ് പോകുന്നത് എന്ന് അനിതടീച്ചർക്ക് നിശ്ചയമില്ലായിരുന്നു. എങ്ങനെ എങ്കിലും ജോണി സാറിന്റെ മുന്നിൽ നിന്നും രക്ഷപ്പെടണമെന്ന് മാത്രമായിരുന്നു ടീച്ചർ ഉദ്ദേശിച്ചിട്ടിരുന്നത്. ഇനി ഏത് നരകത്തിലേക്ക് പോയാലും കുഴപ്പമില്ലെന്ന് അവൾക്ക് തോന്നി.
കാർ മെയിൻ റോഡിൽ നിന്നും മാറി ഒരു ചുരം പാതയിലേക്ക് കയറി. വീതി കുറഞ്ഞ ആ റോഡിന്റെ ഒരു വശം നിബിഡ വനമായിരുന്നു. മറ്റേ വശം ആഴത്തിലുള്ള ഗർത്തവും. വളവ് തിരിവുകൾ താണ്ടി മുകളിലേക്ക് കയറുന്തോറും തണുപ്പും കോടയും കൂടി കൊണ്ടിരുന്നു. കാറിനകത്തെ ac ഓഫ് ചെയ്ത് അർജുൻ ക്ലാസുകൾ താഴ്ത്തി. ഉള്ളിലേക്ക് തണുത്ത കാറ്റ് കയറി.
ചുരം താണ്ടി കുറച്ച് ദൂരം പോയപ്പോൾ ഒരു ഗ്രാമത്തിലാണ് എത്തിയത്. ഗ്രാമം തുടങ്ങുന്നിടത്ത്, പച്ച ബോർഡിൽ വെള്ള മഷിയിൽ വെള്ളിമല എന്ന് എഴുതിയിരിക്കുന്നത് ടീച്ചർ കണ്ടു. ചെറിയ ചെറിയ വീടുകളായിരുന്നു ആ ഗ്രാമത്തിൽ ഉണ്ടായിരുന്നത്. ഷീറ്റ് കൊണ്ട് മേഞ്ഞതോ ഓടുകൾ മേഞ്ഞതോ ആയിരുന്നു ഒട്ടുമിക്ക വീടുകളും. വിരലിലെണ്ണാവുന്ന കോൺഗ്രീറ്റ് വീടുകളും കാണാം. മലഞ്ചെരുവുകളിലൂടെ പച്ച വിരിച്ച്, തളിർത്തു നിൽക്കുന്ന ചായ തോട്ടങ്ങൾ ധാരാളം കാണാമായിരുന്നു. ചെറിയ ആ റോഡുകളോട് ചാരി വലിയ പൈൻ മരങ്ങളും തല ഉയർത്തി നിന്നിരുന്നു. റോഡിൽ അധികം വാഹനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഒന്ന് രണ്ടു ബൈക്കുകളും സൈക്കിളുകളും പിന്നെ ചെറിയ കോട്ട കെട്ടിയ
💬 Comments
View all comments