0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 14 [Hypatia]

Author : Hypatia Read All Parts 1773

"അവൾ ആരുടെയോ കൂടെ പോയതാണ്.."

"ആരുടേ കൂടെ.." ശ്രുതി ആശ്ച്ചര്യപെട്ടു.

"അവൾ പഠിപ്പിക്കുന്ന കോളേജിലെ ഒരു പയ്യന്റെ കൂടെയാണെന്ന് തോന്നുന്നു.." ഒരു നിർവികാരമായ മറുപടിയായിരുന്നു അത്. അത് കേട്ട ശ്രുതി അന്തിച്ചു പോയി.

"കോളേജിലെ പയ്യന്റെ കൂടെയോ... എങ്ങോട്ട്.."

"അറിഞ്ഞൂടാ..."
ചോദ്യവും ഉത്തരവും നഷ്ടപെട്ട് രണ്ടുപേരും ദീര്ഘമായൊരു മൗനത്തിലേക്ക് വഴുതിവീണു.

തന്റെ കാമുകനെ വഞ്ചിച്ച ആ സ്ത്രീയോട് അവൾക്ക് ദേഷ്യവും വെറുപ്പും തോന്നി. അവൾ അയാളുടെ കൈകളെ കൂടുതൽ ശക്തിയോടെ ചുറ്റിപിടിച്ചു.

"സാർ ഇനി എന്തിനാ വിഷമിക്കുന്നെ.. ചേച്ചി പോയെങ്കിൽ പോട്ടെ.. സാറിന് ഞാനുണ്ട്.."

"എനിക്ക് വിഷമമൊന്നും ഇല്ലാടി.. അവൾ വേറെ ഒരാളുടെ കൂടെ പോയതിൽ ഞാൻ വിഷമിക്കാൻ എന്താ ഉള്ളത്.. ഞാനും പലരുടെകൂടെയും കിടന്നിട്ടില്ലേ..?"
അത് ശെരിയാണല്ലോ എന്ന് ശ്രുതിക്കും തോന്നി.

"പിന്നെ എന്തിനാ സാർ വിഷമിക്കുന്നത്.."

"ഹോ.. അവൾ പോയതിലല്ല എന്റെ വിഷമം.. എന്നോട് പറഞ്ഞില്ലാലോ എന്നോർക്കുമ്പോൾ..ഒരു വിഷമം.."

"അയ്യേ.. കാമുകന്റെ കൂടെ ഒളിച്ച് പോകുമ്പോൾ ഭർത്താവിനോട് പറയാൻ പറ്റോ.." അത് പറയുമ്പോൾ ആ വാക്കുകളിൽ ഒരു കുഞ്ഞു ചിരിയുണ്ടായിരുന്നു.

"ആഹ് അതും ശരിയാണ്.." അയാൾ ഒരു ദീർഘശ്വാസം വിട്ടു.

"ഇനി അഥവാ ചേച്ചി സാറിനോട് ചോദിച്ചു എന്ന് വെക്ക്... സാർ പോകാൻ സമ്മതിക്കുമോ.." അൽപ നേരത്തെ മൗനത്തിന് ശേഷം ശ്രുതി ചോദിച്ചു. അയാൾ മറുപടി ഒന്നും പറഞ്ഞില്ല. താടിയിലൊന്ന് തലോടി. കാലുകൾ മണലിൽ നിവർത്തി വെച്ചു. കൈകൾ രണ്ടും പിറകിലേക്ക് കുത്തി ആകാശത്തിലേക്ക് നോക്കി. ഒന്ന് രണ്ട് നക്ഷത്ത്രങ്ങൾ രാത്രിയുടെ കറുത്ത കാൻവാസിൽ മിന്നുന്നുണ്ടായിരുന്നു.

"ചിലപ്പോ ഞാൻ സമ്മതിച്ചേക്കും... ഇനി അഥവാ സമ്മതിച്ചില്ലെങ്കിലും

💬 Comments

View all comments