Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 14 [Hypatia]
അവളോട് ഞാൻ വാഴക്കിടാനൊന്നും പോകില്ല.." ആലോചനക്കൊടുവിൽ അയാൾ പറഞ്ഞു.
"അതെന്താ...?" ശ്രുതി ആശ്ച്ചര്യപെട്ടു ചോദിച്ചു.
'' അങ്ങനെ ചോദിച്ചാൽ... ഒന്നെങ്കിൽ അവൾക്ക് എന്നെ മടുത്തിട്ടോ അല്ലെങ്കിൽ പുതിയൊരാളോട് താല്പര്യം തോന്നീട്ടോ ആയിരിക്കുമല്ലോ പോകാൻ ആഗ്രഹിക്കുന്നത്.. അപ്പൊ രണ്ടായാലും ഞാൻ എതിർക്കുന്നത് കൊണ്ട് എന്താണ് അർത്ഥമുള്ളത്..."
"നമ്മളോട് ഇഷ്ട്ടമുള്ള ഒരാൾ ഇങ്ങനെ പോവോ..?"
"ഈ ഇഷ്ട്ടം സ്നേഹം എന്നൊക്കെ പറയുന്നതും കാമവും തമ്മിൽ ബന്ധോന്നുല്ല. ഇഷ്ട്ടപെടുന്നവരോട് മാത്രേ കാമം തോന്നൂ എന്നില്ലാലോ.. അത് പോലെ മറ്റൊരാളുടെ കൂടെ സെക്സ് ചെയ്തു എന്നുകരുതി ഇഷ്ട്ടപെടുന്ന ആളോട് സ്നേഹം കുറയും എന്നുമില്ല.. സെക്സ് ഒരു ആവശ്യമാണ് ഭക്ഷണം പോലെ തന്നെ ഒന്ന്.."
"ആഹ് അത് ശെരിയാ.."
കടലിനു മുകളിൽ ആകാശം കൂടുതൽ കറുത്തു. കത്തി നിന്നിരുന്ന നക്ഷത്രങ്ങൾ ഇരുട്ടിലെവിടെയോ മറഞ്ഞിരിക്കുന്നു. കടലിനു നടുവിൽ ഒരു വെള്ളിടിവെട്ടി. തണുത്ത കാറ്റ് അവരെ കടന്നു പോയി. ആകാശം ഒരു മഴക്ക് കൂപ്പകൂട്ടികൊണ്ടിരിക്കുന്നു. അത് പോലെ അവരുടെ മനസ്സും പലതരം ചോദ്യങ്ങളുടെ ഉത്തരങ്ങളുടെയും ചുഴിയിൽ കിടന്നു തിരിഞ്ഞു.
"മഴ വരുന്നുണ്ടെന്ന് തോന്നുന്നു നമുക്ക് പോയാലോ.." അയാൾ മണലിൽ നിന്നും എഴുന്നേറ്റ് പാന്റിൽ പിടിച്ച മണ്ണ് തട്ടി കൊണ്ട് പറഞ്ഞു.
"മ്മ്...." ശ്രുതി കൂടെ എഴുന്നേറ്റു.
അവർ കാറിലേക്ക് കയറിയതും ശക്തിയായി മഴപെയ്യാൻ തുടങ്ങി. വാഹനങ്ങളുടെ വെളിച്ചത്തിൽ മഴത്തുള്ളികൾ മുത്ത് പോലെ തിളങ്ങി.
അനൂപിന്റെ വീട്ടിലെത്തുമ്പോഴും മഴ നന്നായി പെയ്യുന്നുണ്ടായിരുന്നു. ആ വീട്ടിൽ ശ്രുതി ആദ്യമായിട്ടായിരുന്നു വരുന്നത്. അതിന്റെ ഒരു അങ്കലാപ്പ് ശ്രുതിക്കുണ്ടായിരുന്നു. ഹാളിലെ സോഫയിൽ അവളിരിന്നു. ഹാളിലെ ഓരോ വസ്തുവിലേക്കും അവളുടെ കണ്ണുകൾ പാഞ്ഞു നടക്കുന്നുണ്ടായിരുന്നു.
💬 Comments
View all comments