0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 14 [Hypatia]

Author : Hypatia Read All Parts 1765

"എന്താടി.." ശ്രുതി തിരിഞ്ഞുകൊണ്ട് ചോദിച്ചു.

"ഫോണടിക്കുന്നു.... എത്ര നേരമുണ്ട് വിളിക്കുന്നു.. ഏത് ലോകത്താ..?" റിങ് ചെയ്ത ശ്രുതിയുടെ ഫോൺ തന്റെ കാമുക സല്ലാപത്തെ വിഗ്നപെടുത്തിയതിന്റെ അരിശമുണ്ടായിരുന്നു ആ വാക്കുകളിൽ. ശ്രുതി ടേബിളിൽ വെച്ചിരുന്ന ഫോൺ എടുത്ത് നോക്കി. ഒരു തവണ ഫുൾ റിങ് കഴിഞ്ഞു രണ്ടാമതും റിങ് ചെയ്തു തുടങ്ങിയിരുന്നു. ലിസി ചേച്ചിയാണ്. അവളുടെ മനസൊന്നു തുടിച്ചു. ഫോൺ അറ്റന്റ് ചെയ്തുകൊണ്ട് വീണ്ടും ജനൽ പടിയിൽ ചെന്ന് നിന്നു.

"ഹലോ ചേച്ചി.."

"എവിടെടി വീട്ടിൽ എത്തിയോ..?"

"വീട്ടിൽ പോയില്ല ചേച്ചി.."

"ഹോ.. ഞാൻ ഓർത്തില്ല, വീട്ടിൽനിന്ന് നിന്നെ പടിയടച്ച് പിണ്ഡം വെച്ചേക്കുവാണല്ലോ.."

"ഹ ഹ ഹ അങ്ങനെ ഒന്നുല്ല ചേച്ചി, പോയാൽ ഓരോന്ന് പറഞ്ഞ് ചൊറിഞ്ഞോണ്ടിരിക്കും മടുപ്പാ.."

"മ്മ് ... പിന്നെ എന്താ പരിപാടി.."

"ഒന്നുല്ല.. ഹോസ്റ്റലിലാ.. വെറുതെ ഇരിക്കുവാ.."

"ആഹ് പിന്നെ ഞാൻ അനൂപിനെ വിളിച്ചിരുന്നു കുറച്ച് മുന്നേ, നിങ്ങൾ എത്തിയോ എന്നറിയാൻ വിളിച്ചതാ. പക്ഷെ.. ആൾ നല്ല ടെൻഷനിലായിരുന്നു.."

"എന്ത് ടെൻഷൻ.." ശ്രുതി ആശ്ചര്യപ്പെട്ടു.

"എന്തോ..വൈഫിനെ കാണാൻ ഇല്ലെന്നോ പോലീസ് അന്വേഷിക്കുന്നുണ്ടെന്നോ ഒക്കെ പറയുന്നത് കേട്ടു...നീ വിളിച്ചില്ലേ.."

"ഇല്ല, എനിക്ക് ഇത്തിരി പണിയുണ്ടായിരുന്നു ചേച്ചി, അലക്കാനും മറ്റും അത് കഴിഞ്ഞ് ഞാൻ ഇപ്പോഴാ ഒന്ന് ഫ്രീ ആയെ.."

"മ്മ്... എന്ന കുറച്ച് കഴിഞ്ഞ് ഒന്ന് വിളിച്ച് നോക്ക്.. പ്രത്യേകിച്ച് എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിച്ച് അറിയിക്കണേ.."

"ആഹ് വിളിക്കാ.. ചേച്ചി.."

"എന്ന ശെരി.."
ഫോൺ വെച്ചപ്പോൾ വല്ലാത്തൊരു ഭാരം മനസ്സിൽ വന്നു നിറഞ്ഞത് പോലെ ശ്രുതിക്ക് തോന്നി. ഫോണിന്റെ കോണ്ടാക്റ്റ് ലിസ്റ്റിൽ തിരഞ്ഞ് അനൂപ്

💬 Comments

View all comments