Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 14 [Hypatia]
സാറിന്റെ നമ്പറെടുത്തു. ഒരു നിമിഷം വിളിക്കണോ വേണ്ടയോ എന്ന് ശങ്കിച്ചു. എങ്കിലും അവൾ ഡയൽ ചെയ്തു. ഫോൺ റിങ് ചെയുന്ന ശബ്ദം കേട്ടതും അവളുടെ ഹൃദയ മിടിപ്പ് വേഗത്തിലായി.
"ഹലോ..." മറുവശത്ത് അനൂപ് സാറിന്റെ ക്ഷീണിച്ച ശബ്ദം അവളുടെ കാതിലെത്തി.
"ഹലോ.." അല്പനേരത്തെ മൗനത്തിന് ശേഷം ഒരു പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.
"ആഹ് .. ശ്രുതി പറ.. എന്തെ വിളിച്ചേ..?"
"ഏയ്.. ഞാ.. ഞാൻ വെറുതെ.." പെട്ടെന്നുള്ള ആ ചോദ്യത്തിൽ അവളൊന്ന് പരുങ്ങി പോയി.
മ്മ്..."
പരസ്പ്പരം എന്തുപറയണമെന്നറിയാതെ രണ്ടും പേരും മൗനം പൂണ്ടു. ശ്രുതിയുടെ കാതിൽ അയാളുടെ നേർത്ത ശ്വാസോച്ഛാസം കേൾക്കുന്നുണ്ടായിരുന്നു.
"സാർ എവിടെയാ.." മൗനം ഭേദിച്ച് കൊണ്ട് ശ്രുതി ചോദിച്ചു.
"ഞാ.. ഞാൻ ഒരു ഫ്രണ്ടിനെ ഡ്രോപ്പ് ചെയ്ത് വീട്ടിലേക്ക് പോയി കൊണ്ടിരിക്കാ.."
"മ്മ്... ലിസി ചേച്ചി വിളിച്ചിരുന്നു.. " കാര്യങ്ങളൊക്കെ ഞാൻ അറിഞ്ഞു എന്ന മട്ടിൽ ശ്രുതി പറഞ്ഞു.
"മ്മ്.. എന്ത് പറഞ്ഞു.."
"പ്രേത്യേകിച്ച് ഒന്നും പറഞ്ഞില്ല.. പിന്നെ സാറിന്റെ വൈഫ് എന്തോ.. പറ്റിന്ന്.." അവൾ അത് മുഴിപ്പിച്ചില്ല.
"മ്മ്.. ആൾ എവിടെയെന്നറിയില്ല... പോലീസിൽ പറഞ്ഞിട്ടുണ്ട്.." ആ വാക്കുകളിൽ വിഷമമോ സങ്കടമോ ഒന്നും ഉള്ളതായി അവൾക്ക് തോന്നിയില്ല. അത് കൊണ്ട് കൂടുതൽ ചോദിക്കാമെന്ന് അവളും വിചാരിച്ചു.
"എന്താ പറ്റിയെ.. സാർ വീട്ടിൽ ചെന്നപോയെ ഉണ്ടായിരുന്നില്ലേ."
"ആഹ്.. ഉണ്ടായിരുന്നില്ല.. ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല.."
"സാർ ടെൻഷൻ അടിക്കേണ്ട ... ചേച്ചി എവിടേലും പോയതായിരിക്കും..." വെറുതെ സമാധാനിപ്പിക്കാമെന്ന് കരുതി ശ്രുതി പറഞ്ഞു.
"ഏയ്.. എനിക്ക് ടെൻഷനൊന്നുല്ല.. അവൾ എവിടേലും പോയി അവരാതിക്കട്ടെ..." അനൂപ് ഒരു
💬 Comments
View all comments