0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 14 [Hypatia]

Author : Hypatia Read All Parts 1771

നീ കിടന്നോ.." എന്നും പറഞ്ഞ് മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. കോറിഡോറിലൂടെ അവൾ ഓടുകയായിയിരുന്നു. ബിനിഷയോട് പറഞ്ഞ അതെ നുണ വാർഡന്റെ മുന്നിലും ശ്രുതി തട്ടിവിട്ടു. പോതുവെ കുരുത്തക്കേടുകളില്ലാത്ത ഒരാളായത് കൊണ്ട് വാർഡൻ ഒന്ന് ഇരുത്തി നോക്കിയതല്ലാതെ മറുത്തൊന്നും പറയാതെ സമ്മതം നൽകി. ഹോസ്റ്റലിന്റെ പടിയിറങ്ങി റോഡിലേക്ക് ഇറങ്ങി വലത്തോട്ട് നോക്കിയതും ബാങ്കിന് മുന്നിൽ അനൂപ് സാറിന്റെ കാർ അവൾ കണ്ടു. അവൾ കാറിനടുത്തേക്ക് നടന്നു. മുന്നിലെ ഡോർ തുറന്ന് അകത്തേക്ക് കയറി. ഹോസ്റ്റൽ പരിസരവും വിട്ട് കാർ മുന്നോട്ട് നീങ്ങി. അവൾ കാറിൽ കയറി പോകുന്നതും നോക്കി ഒരാൾ ഹോസ്റ്റൽ കവാടത്തിൽ നിൽക്കുന്നുണ്ടായിരുന്നു. സെക്യൂരിറ്റി സൂസന്ന മാഡം.

അൽപ്പനേരം സഞ്ചരിച്ചതിന് ശേഷമാണ് രണ്ടുപേരും സംസാരിക്കാൻ തുടങ്ങിയത്. ആദ്യം സംസാരം തുടങ്ങിയത് അനൂപ് സാർ തന്നെയായിരുന്നു.

"എന്താ.. ഇയാൾക്ക് ഇറങ്ങി വരാനൊരു മടി..."

"ഹോ.. എന്ത് പേടിച്ചിട്ടെന്നറിയോ ഞാൻ അവിടെന്ന് ഇറങ്ങിയേ..എനിക്ക് ഇങ്ങനെ ഒന്നും ശീലല്യ.. ആദ്യായിട്ട ഞാൻ രാത്രി ഹോസ്റ്റലിന്ന് ഇറങ്ങുന്നേ.."

"ആഹാ.. അത് കൊള്ളാലോ.. ഇങ്ങനെ ഒക്കെയല്ലേ ശീലമാക്കുന്നത്..."

"പോ സാറെ.. എന്തുമാത്രം ഞാൻ പേടിച്ചൂന്നറിയോ.."

"ഹ ഹ ഹ " അയാൾ നിറഞ്ഞു ചിരിച്ചു.

"അല്ല.. നമ്മളെങ്ങോട്ട പോകുന്നെ.." അല്പപദൂരം കഴിഞ്ഞപ്പോൾ ശ്രുതി ചോദിച്ചു.

"ഹോ.. അപ്പോയെക്കും ദൃതിയായോ.." ഒരു കള്ളാ ചിരിയോടെ അനൂപ് ചോദിച്ചു.

"പോ.. അവിടെന്ന്.. വീട്ടിലേക്കാണെന്ന് പറഞ്ഞിട്ട്.." അവൾക്കും നാണം വന്നിരുന്നു. തന്റെ ഈ കാമുകന്റെ കൂടെ ലോകത്തിന്റെ ഏത് കോണിലേക്ക് പോകാനും അവൾ തെയ്യാറായിരുന്നു.

"വീട്ടിൽ പോകാം അതിന് മുന്നേ ഒരു സർപ്രൈസ്..

💬 Comments

View all comments