0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 15 [Hypatia]

Author : Hypatia Read All Parts 2100

കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.

"കുട്ടി.. പോയി ആരെയാ വിളിക്കേണ്ടത് എന്ന് നോക്കി വിളിച്ച് നോക്ക്.. ഇങ്ങനെയൊരു സാഹചര്യത്തിലല്ലേ സഹായിക്കേണ്ടത്.. ആരെങ്കിലും സഹായിക്കാതിരിക്കില്ല.." ഡോക്റ്റർ അവളെ സമാധാനിപ്പിച്ചു.

അവൾ മെല്ലെ ആ മുറിയിൽ നിന്നും ഇറങ്ങി വരാന്തയിലൂടെ നടന്നു. അമ്മയുടെ അടുത്തേക്ക് പോകാൻ അവൾക്ക് തോന്നിയില്ല. ആദ്യം അവൾ വിളിച്ചത് അച്ഛനെയാണ്. അച്ഛന്റെ കയ്യിൽ ഒന്നും കാണില്ലെന്ന് അവൾക്കറിയാം എന്നാലും വിളിച്ച് കാര്യം പറഞ്ഞു. ദീർഘമായ ഒരു മൗനമായിരുന്നു അച്ഛനിൽ നിന്നും ഉണ്ടായത്. സത്യത്തിൽ വേറെ ആരെയും അവൾക്ക് വിളിക്കാനുണ്ടായിരുന്നില്ല. എങ്കിലും കോണ്ടാക്ട്  ലിസ്റ്റിൽ വെറുതെ പരതി. ഒന്ന് രണ്ടു കൂട്ടുകാരികളെ വിളിച്ചു. കാര്യമുണ്ടായില്ല. അയൽപക്കക്കാരെ വിളിച്ച് നോക്കി. അവളെക്കാൾ പരാധീനതകളായിരുന്നു കേൾക്കേണ്ടിവന്നത്.

അപ്പോഴാണ് കോണ്ടാക്റ്റ് ലിസ്റ്റിൽ ഒരു പേര് അവളുടെ കണ്ണിൽ ഉടക്കിയത്. ആ പേര് തന്റെ ഫോണിലേക്ക് കയറിയിട്ട് ഇരുപത്തിനാല് മണിക്കൂർ പോലും ആയില്ലലോ എന്നവൾ ഓർത്തു. 'അർജുൻ' അവൾ ഡയൽ ചെയ്തു. കണക്റ്റായില്ല. പലതവണ അടിച്ചു നോക്കി. കിട്ടിയില്ല. ഹോസ്പിറ്റൽ വരാന്തയുടെ പടിയിലിരുന്ന് അവൾ വീണ്ടും വീണ്ടും ശ്രമിച്ച് നോക്കി... കിട്ടിയില്ല.

നിരാശയോടെ അവൾ ഡോക്ടർ വിനോദിന്റെ മുറിയിലേക്ക് നടന്നു. അയാൾക്ക് മുന്നിലെ കസേരയിൽ അവൾ തലതാഴ്ത്തിയിരുന്നു.

"ഞങ്ങൾക്ക് ആരുമില്ല ഡോക്റ്റർ... " വല്ലാത്ത ഹ്രദയ വേദനയോടെ അവൾ പറഞ്ഞു.

"കുട്ടി... വിഷമിക്കാതെ.." ഡോക്റ്റർ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

"ഡോക്റ്റർ എനിക്ക് ആ പണം അടയ്ക്കാൻ കഴിയില്ല.. അമ്മയെ ഡിസ്ചാർജ് ചെയ്തേക്ക്... ഞങ്ങൾ പോയേക്കാം.." ഒഴുകി കൊണ്ടിരിക്കുന്ന കണ്ണ് തുടച്ച് കൊണ്ട് അവൾ പറഞ്ഞു. കണ്ണ് വീണ്ടും ഒഴുകി.

"അങ്ങനെ പറഞ്ഞാൽ എങ്ങനാ കുട്ടീ... ഇപ്പോയെ

💬 Comments

View all comments