Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 15 [Hypatia]
അങ്ങനെ ഉള്ളതിൽ ഒന്ന് നമ്മുടെ ഹോസ്പിറ്റലാണ്.." ഡോക്റ്റർ അല്പം അഭിമാനത്തോടെയാണ് അത് പറഞ്ഞത്. ശില്പ തലയാട്ടി.
"..കുട്ടീ.." അയാൾ മേശയിലേക്ക് ആഞ്ഞിരുന്നു കൊണ്ട് തുടർന്നു.." നല്ല ഹോസ്പിറ്റലും നല്ല ഡോക്റ്റേഴ്സും കോമ്പ്ലികേഷനുള്ള ഓപ്പറേഷനും ആവുമ്പൊ ചിലവ് നല്ലത് വരും.." അതും പറഞ്ഞ് അയാൾ ശിൽപയുടെ കണ്ണിലേക്ക് നോക്കി. അവൾ മിഴിച്ചിരിക്കുകയായിരുന്നു.
"ഞാൻ കുട്ടിയെ ബുദ്ധിമുട്ടിക്കയാണെന്ന് തോന്നരുത് ഇവിടെ ഹോസ്പിറ്റലിന് ഓരോ രീതികളുണ്ടാവുമല്ലോ... അത് കൊണ്ട് ചോദിക്കാണ്... ഓപ്പറേഷൻ മുന്നേ എന്തെങ്കിലും കുറച്ച് പണം കുട്ടിക്ക് അടയ്ക്കാൻ പറ്റുമോ.." അയാൾ വീണ്ടും കസേരയിലേക്ക് മലർന്നു. ഇതൊക്കെ കേട്ട് ശില്പ സ്തമ്പിച്ച് പോയിരുന്നു.
"എ..എത്ര വേണം ഡോക്റ്റർ.." അവൾ വിക്കലോടെ ചോദിച്ചു. എത്രയാണെങ്കിലും താൻ എവിടുന്നാണ് എടുത്ത് കൊടുക്കുക എന്ന് അവൾ ഓർക്കാതിരുന്നില്ല. കോളേജിൽ നിന്നും പിരിച്ച് കിട്ടിയ കുറച്ച് പണം അച്ഛന്റെ കയ്യിൽ കാണും. അത് ഓർത്തുകൊണ്ടാണ് അവൾ ചോദിച്ചത്.
"ഒരു ഒരു ലക്ഷമെങ്കിലും.." അത് കേട്ട് ശില്പയ്ക്ക് തല ചുറ്റി. ഒരുലക്ഷം അഡ്വാൻസ് ആണെങ്കിൽ ഓപ്പറേഷൻ കഴിഞ്ഞാൽ എത്ര കൊടുക്കേണ്ടിവരും.
"അയ്യോ..." അവളുടെ തൊണ്ടയിൽ നിന്നും ഒരു നിലവിളി പാഞ്ഞു.
"പേടിക്കണ്ട.. നാളെ ഉച്ചക്ക് മുമ്പ് അടച്ചാൽ മതി.." ഡോക്ടർ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
"സാറേ അത്രയും തുകയൊന്നും ഞങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല.." വേദനയോടെ അവൾ പറഞ്ഞു.
"കുട്ടീ..വീട്ടിലോ.. കുടുമ്പത്തിലോ ആരെയെങ്കിലും അറിയിച്ച് സാവധാനം അടച്ചാൽ മതിയെടോ..."
"സാറേ ഞങ്ങളുടെ നാട് വടക്കാണ്.. ഇവിടെ വാടകയ്ക്ക് താമസിക്കാണ്.. കുടുമ്പക്കാരായി ഞങ്ങൾക്ക് ആരുമില്ല.. ഇനി ഉണ്ടെങ്കിൽ തന്നെ ഇത്ര തുക ഒരുമിച്ച് എടുക്കാൻ കഴിയുന്ന ആരുമില്ല.." ശിൽപ്പ
💬 Comments
View all comments