Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 2 [Hypatia]
സാർ."
"പിന്നെ ഞാൻ കോടതിയിൽ പോയിട്ടെ ഓഫിസിലേക്ക് വരൂ... ജില്ലാ കോടതിയിൽ ഹിയറിങ് ഉണ്ട്.."
"ഒക്കെ.. സാർ "
"ശരി ശ്രുതി... എന്തേലും ഉണ്ടേൽ വിളിക്ക്"അനൂപ് പേരുകേട്ട ഒരു വകീലാണ്. ബിസ്നസ്സ് പരമായ കേസുകളാണ് അനൂപിന് കൂടുതലും. അത് കൊണ്ട് തന്നെ അത്യാവശ്യം വൻകിട ബിസിനസ്സ് മാൻ മാരുമായി അനൂപിന് നല്ല ബന്ധമുണ്ട്. എല്ലാ തരം നികുതി നിയമങ്ങളും അരച്ചുകലക്കി കുടിച്ച അനൂപിനെ തേടി പല വമ്പൻ ബിസിനസ്സ് ടൈക്കൂണുകളും അഡ്വൈസിനായി വിളിക്കാറുണ്ട്. അത് കൊണ്ട് നല്ല പേരും കൂടെ നല്ല സമ്പാദ്യവും അനൂപിനുണ്ട്.
ചായ കുടിച്ചു ബാത്‌റൂമിൽ കയറിയ അനിത തിരിച്ചു വരുമ്പോൾ അനൂപ് റൂമിലുണ്ട്.
"ടീച്ചറെ.. എനിക്കൊരു ഹെല്പ് ചെയ്യോ..?"
"എന്താ.. ഏട്ടാ.."
"എൻറെ രണ്ടു ഷർട്ടും പാന്റും തേച്ചു താരോ..?"
"ആ. താരലോ.."
"പിന്നെ.. ഞാൻ ഈവനിംഗ് ചെന്നൈ പോകും.. IPAB യിൽ (Intellectual Property Appellate Board) ഒരു കേസുണ്ട്. വരാൻ ചിലപ്പോ രണ്ടു ദിവസം കഴിയും."
"ഈവനിംഗ് അല്ലെ പോകുന്നത് അതിന് ഇപ്പോയെ തേക്കണോ?"
"അല്ല .. ഞാൻ ഇപ്പോയെ ഇറങ്ങും, ജില്ലാ കോടതിയിൽ ഇന്ന് രണ്ട് കേസുണ്ട്, അത് കഴിഞ്ഞിട്ട് വേണം ഓഫീസിൽ കയറാൻ. അപ്പൊ പിന്നെ തിരിച്ചു ഇവിടെ വന്നിട്ട് പോകുന്നത് റിസ്‌ക്കാണ്, ഫ്‌ളൈറ്റ് മിസ്സാവും..."
"ശരി"
"നീ തേക്കുമ്പോയേക്കും എനിക്ക് കുറച്ചു പേപ്പർ വർക്കുണ്ട്, പിന്നെ ഫ്രഷാവണം, എല്ലാം കഴിയുമ്പേയെക്ക് ലേറ്റ് ആവും അതാ.."
"ഒക്കെ സമയം കളയണ്ട ഏട്ടൻ ചെല്ല്."അലമാരയിൽ നിന്നും ഏട്ടന്റെ ഏറ്റവും നല്ല ഡ്രെസെടുത്ത് അവൾ തെക്കൻ തുടങ്ങി. അവൾ അപ്പോൾ
💬 Comments
View all comments