Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 7 [Hypatia]
ശ്രുതിയുടെ മുഖത്ത് നിന്നും ലിസിക്ക് വായിച്ചെടുക്കാൻ പറ്റി. അവൾ ആ മുഖത്ത് തന്നെ നോക്കി നിൽക്കുകയായിരുന്നു. അവൾ ഇരുട്ടിലേക്ക് നോക്കി വീണ്ടും പറയാൻ തുടങ്ങി. പക്ഷെ, അതൊന്നും തന്നോടല്ലെന്ന് ലിസിക്ക് തോന്നി. അവളുടെ വേദനകളും വിഷമങ്ങളും അദൃശ്യനായ ആരോ സാകുതം കേൾക്കുന്നുണ്ടെന്ന ഭാവമായിരുന്നു ശ്രുതിയിൽ.
"...പിന്നീട് അങ്ങോട്ട് വീട്ടിൽ നിന്നും തഴയപ്പെട്ട ഒരാവസ്ഥയായിരുന്നു. ഞാനാ വീട്ടിലുള്ള ആളാണെന്ന ഒരു പരിഗണനയുമില്ലായിരുന്നു... എന്നെ കാണുമ്പോയൊക്കെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് വിഷമാണോ ദേഷ്യാണോ എന്നറിയാത്ത ഒരു ഭാവം... വീട്ടിൽ വരുന്ന ബന്ധുക്കളൊക്കെ എന്നെ നോക്കി സങ്കടപ്പെട്ടു... അങ്ങനെ അവിടെ നിക്കാൻ പറ്റാതായിട്ടാണ് ഞാൻ നിയമം പഠിക്കണം എന്നും പറഞ്ഞു ഹോസ്റ്റലിലേക്ക് മാറിയത്... ഹോസ്റ്റലിന്ന് വീട്ടിലേക്ക് പോകാൻ തന്നെ മടുപ്പായിരുന്നു... "
ശ്രുതിയുടെ വാക്കുകൾ ഹൃദയത്തിന്റെ ഉള്ളറകൾ ഭേദിച്ചാണ് വരുന്നത് എന്ന് ലിസിക്ക് തോന്നി. അത്രയ്ക്ക് ഉറച്ചതും മനസ്സിനെ തൊടുന്നതുമായിരുന്നു.
"... പിന്നെ അങ്ങോട്ട് എനിക്ക് വാശിയായിരുന്നു... പഠിച്ച് എവിടേലും എത്തണം... സ്വന്തമായി ജീവിക്കണം... എന്നെ നോക്കി സങ്കടപെടുന്നവരോ... ഞാനൊരു ബാധ്യതയാക്കപ്പെട്ടവരോ ഇല്ലാത്ത എവിടേലും പോയി സ്വസ്ഥമായി ജീവിക്കണം... എന്നൊക്കെ.. ആദ്യം കിട്ടിയ ജോലിയിൽ തന്നെ കയറി... അനുപേട്ടന്റെ കൂടെ... ദാ... ആ ജീവിതം ഇവിടെ എത്തി നിൽക്കുന്നു... " ശ്രുതി ഒരു ചെറു ചിരിയിൽ ചാലിച്ച് അവളുടെ ദീർഘമായ വാക്കുകൾ അവസാനിപ്പിച്ച് ലിസിയെ നോക്കി.
ലിസിയും അവളെ നോക്കി ചിരിച്ചു. ശ്രുതിയുടെ പിറകിലൂടെ ചെന്ന് അവളുടെ തോളിൽ കൈവെച്ച് കൊണ്ട് ലിസി അവളെ സമാധാനിപ്പിക്കാനെന്നോണം തലോടി.
"എന്റെ ശ്രുതി... ജീവിതം എന്ന് പറയുന്നത് എല്ലാവർക്കും ഇങ്ങനെ ഒക്കെ തന്നെയാ... നമുക്ക്
💬 Comments
View all comments