0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 7 [Hypatia]

Author : Hypatia Read All Parts 3979
പുറമെ നിന്ന് നോക്കുമ്പോൾ ഭയങ്കര ആർഭാടമായിട്ടും സന്തോഷമായിട്ടുമൊക്കെ തോന്നും... പക്ഷെ, എല്ലാവരുടെ ഉള്ളിലും കാണും അവരുടേതായ വിഷമങ്ങൾ... ഞങ്ങളുടെ കാര്യം തന്നെ നോക്ക്... ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചു.. പറക്കമുറ്റാത്ത കുട്ടികളെ ഈ ഭൂമിയുടെ പരപ്പിൽ ഒറ്റക്കാക്കി അവരങ് പോയി... പിന്നെ എങ്ങിനെയാണ് ഇവിടെ വരെ എത്തിയതെന്ന് ആലോചിക്കുമ്പോൾ തന്നെ അത്ഭുതമാണ്... പിടിച്ച് നീക്കാനുള്ള ഓട്ടമായിരുന്നു... സഹതപിക്കാൻ നമുക്ക് ചുറ്റും ഒരുപാട് പേര് കാണും... പക്ഷെ അവരുടെ സഹതാപത്തിൽ കുടുങ്ങി പോയാൽ... നമ്മൾ എന്നും വേദന തിന്ന് ജീവിക്കേണ്ടി വരും...." ലിസി പറഞ്ഞു നിർത്തി. ലിസിയുടെ മുഖത്തേക്ക് നോക്കിയാ ശ്രുതിക്ക് ആ മുഖം ഒരു ബുദ്ധമഹർഷിയുടെ ചൈതന്യമുള്ളത് പോലെ തോന്നി. ആ വാക്കുകൾ അവളെ ദുഖമുക്തിയിലെത്തിച്ചു. മനസ്സിൽ കാലങ്ങളായി തൂങ്ങി കിടന്ന ഭാരം തെല്ലു കുറഞ്ഞത് പോലെ. എന്ത് ഉൾപ്രേരണയാണ് കിട്ടിയതെന്നറിയില്ല, ശ്രുതി ലിസിയെ കെട്ടിപിടിച്ചു. അവളുടെ കവിളിൽ ഉമ്മവെച്ചു. ലിസി ഒരു മാതൃവാത്സല്യത്തോടെ അവളെ തലോടി. സ്പർശനത്തിന്റെ സൗഖ്യത്തിൽ ശ്രുതി ലയിച്ച് നിൽക്കുന്നു. ആ നിമിഷം അനശ്വരമായെങ്കിലെന്ന് അവൾ വൃഥ നിനച്ചു പോയി. ആ നിമിഷത്തെ സാക്ഷിയാക്കി ഒരു തെന്നൽ അവരെ കടന്നു പോയി. ആകാശത്ത് കൊച്ചു കൊച്ചു നക്ഷത്രങ്ങൾ സന്തോഷത്തോടെ കണ്ണ് ചിമ്മി. ആ കെട്ടിടത്തിന്റെ മൂലയിൽ നിന്നെവിടെന്നോ ഒരു പ്രാവ് അതിന്റെ ഇണയ്ക്ക് വേണ്ടി കുറുകി. ആ നിശബ്ദതയിൽ രാത്രിയവർക്ക് ഇരുട്ട് കൊണ്ട് കുടചൂടി. ശ്രുതിയെ വിട്ട്മാറി ലിസി സോഫയിലേക്കിരുന്നു. അവളുടെ മനസ്സും ഓർമ്മകളുടെ കുത്തോഴുക്കിൽ പെട്ട് കലങ്ങി മറിഞ്ഞിരുന്നു. ലിസി ടീപ്പോയിൽ നിന്നും ഒരു സിഗരെറ്റെടുത്ത് തീ കൊളുത്തി. ദീർഘമായ പുകയെടുത്ത്

💬 Comments

View all comments