Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 7 [Hypatia]
ക്ക്ച്ച് ക്ക്ച്ച് " ശ്വാസകോശത്തിലേക്ക് പുക ചെന്നപോയേക്കും ശ്രുതി ചുമക്കാൻ തുടങ്ങി. നിയന്ത്രിക്കാൻ കഴിയാത്ത ചുമ കാരണം കയ്യിലിരുന്ന സിഗരറ്റ് താഴേക്ക് തെറിച്ചു. നെഞ്ച് തിരുമ്മി കൊണ്ട് അവൾ സോഫയിലേക്കിരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ ശാന്തമായെങ്കിലും അവളുടെ കണ്ണും മുഖവും ചുമന്നിരുന്നു.
"എങ്ങനെയുണ്ട്...?" ലിസി ചിരിച്ചുകൊണ്ട് ചോദിച്ചു.
"എന്റമ്മോ സ്വാർഗവും നരകവും ഒരുമിച്ച് കണ്ടു, നിങ്ങളൊക്കെ എങ്ങനാ ഇത് വലിക്കുന്നത്...?"
"ഹ ഹ ഹ ... അത് ആദ്യം വലിക്കുന്ന എല്ലാര്ക്കും ഇങ്ങനെയാ... ഞാനും ചുമച്ചിട്ടുണ്ട് ഒരുപാട്... പിന്നെ മാറും.."
"മ്മ്... എനിക്ക് വേണ്ടാ.."
"എന്ന കിടക്കാം..." ലിസി ചോദിച്ചു.
"ചേച്ചിക്ക് ഉറക്കം വരുന്നില്ലേൽ കുറച്ച് നേരം കൂടെ ഇരിക്കാം.." ശ്രുതി അപേക്ഷയുടെ മുഖവുമായി പറഞ്ഞു.
"ഒക്കെ... "
ശ്രുതി വീണ്ടും കൈവരികൾക്ക് അടുത്ത് പോയി നിന്ന് ഇരുട്ടിലേക്ക് നോക്കി. ആകാശത്ത് ഒന്ന് രണ്ടു നക്ഷത്രങ്ങൾ മിന്നുന്നുണ്ട്. കാറ്റിനിപ്പോൾ നേരിയ തണുപ്പ് തോന്നുന്നു.
"എന്തെ...? ഇരുട്ടിലേക്ക് ഇങ്ങനെ നോക്കുന്നത്..?" ലിസി ശ്രുതിക്ക് അടുത്ത് ചെന്ന് നിന്ന് കൊണ്ട് ചോദിച്ചു.
"ഹേയ്.. ഒന്നുല്ല.. ഓരോന്ന് ഇങ്ങനെ ആലോചിച്ച് നിന്നതാ.." ശ്രുതി ലിസിയിലേക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു.
"എന്താ ഇത്ര ആലോചിക്കാൻ...?"
"ഞാൻ ഈ ചെന്നൈ നഗരത്തിൽ ഇങ്ങനെ വന്നു നിൽക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല.... ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു.... വിവാഹം, ഒരു നല്ല ഭർത്താവ്, മക്കൾ, സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുമ്പം... അങ്ങിനെ ഒട്ടേറെ മോഹങ്ങൾ. ആ മോഹങ്ങളത്രയും ഒരു ദിവസം വീട്ടിൽ വന്ന പണിക്കർ മുളയിലേ നുള്ളിക്കളഞ്ഞു..." ഒരു ദീർഘ ശ്വാസത്തോടെ ശ്രുതി പറഞ്ഞു നിർത്തി.
ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭാവം
💬 Comments
View all comments