Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 7 [Hypatia]
പടിയിൽ ചാരി നിന്ന് കൊണ്ട് ഒരു സിഗരറ്റ് ചുണ്ടിൽ വെച്ചു. ഒരു സ്ഥിരം സ്മോക്കറെ പോലെ തീ കൊളുത്തി. രണ്ടു തവണ ഉള്ളിലേക്ക് ആഞ്ഞു വലിച്ചു. ചുണ്ടിൽ നിന്നും സിഗരറ്റ് എടുക്കാതെ തന്നെ ചുണ്ടുകൾക്കിടയിലൂടെ കട്ടിയുള്ള പുക പുറത്തേക്ക് പോയി.
ചുണ്ടിൽ നിന്നും സിഗരറ്റ് വിരലുകൾക്കിടയിൽ വെച്ച് കൊണ്ട് വീണ്ടും സംസാരം തുടർന്നെങ്കിലും, ശ്രുതിയെ ആ കാഴ്ച്ചകൾ അത്ഭുതപെടുത്തുന്നതായിരുന്നു. ഒരു നട്ടുംപുറത്തുകാരി പെണ്ണിന് ഒരു സ്ത്രീ പുകവലിക്കുന്നത് ആശ്ചര്യമുള്ള കാര്യം തന്നെയായിരിന്നു. ശ്രുതി ലിസിയുടെ ചെയ്തികൾ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ലിസി അവളെ നോക്കി ചിരിച്ചു.
"എന്തെ... നിനക്ക് വേണോ..?"
"മ്മ്..മ്മ്.. " അവൾ വേണ്ടാന്ന മട്ടിൽ തലയാട്ടി.
"പിന്നെ എന്തെ നോക്കുന്നത്.."
"ഞാൻ ആദ്യായിട്ട ഒരു പെണ്ണ് പുകവലിക്കുന്നത് കാണുന്നത്.." ശ്രുതി അവളുടെ നിഷ്കളങ്കമായ കൗതുകം മറച്ചു വെച്ചില്ല.
"ഹ ഹ ഹ ഹ..." ലിസി വലിയ വായിൽ ചിരിച്ചു. ആ ചിരി കണ്ടപ്പോൾ ശ്രുതിയിലും ലജ്‌ജാവാഹമായ ഒരു ചിരി വന്നു.
"ഈ ചെന്നൈയിൽ ഒരുപാട് സ്ത്രീകൾ വലിക്കുന്നവരും കുടിക്കുന്നവരുമുണ്ട്... ഇതൊക്കെ ആണുങ്ങൾ മാത്രം അനുഭവിച്ചാൽ മതിയോ നമുക്കുമറിയേണ്ടേ..?" അത് കേട്ടപ്പോൾ ശ്രുതിക്കും ഒന്ന് വലിച്ചാൽ കൊള്ളാം എന്ന് തോന്നിയെങ്കിലും ലിസിയോട് ചോദിക്കാൻ ഒരു മടി തോന്നിയത് കൊണ്ട് ആ ആഗ്രഹം വേണ്ടാന്ന് വെച്ചു.
"താൻ ഇത് വരെ വലിച്ചിട്ടില്ലെ..?"
"മ്മ്..ഇല്ലാ.."
"എന്ന ഒന്ന് വലിച്ച് നോക്കോടോ.." ലിസി അത് പറഞ്ഞപ്പോൾ ശ്രുതിയുടെ കണ്ണുകൾവിടർന്നെങ്കിലും അവൾ വേണ്ടന്ന മട്ടിൽ തലയാട്ടി.
"ഒന്ന് ട്രൈ ചെയ്ത് നോക്ക് പറ്റുന്നില്ലേൽ വിട്ടേക്ക്.." ലിസി അവളെ പ്രോത്സാഹിപ്പിച്ചു.
ശ്രുതി സോഫയിൽ
💬 Comments
View all comments