Chapter Title : ഈയാം പാറ്റകള്‍ 3
വൈകിട്ട് വരൻ പറ്റുമോ ? എന്റെ ഫ്ലാറ്റിൽ തങ്ങിയിട്ടു രാവിലെ പോകാം ...അമ്മയോട് പറ അയാൾ വക്കത്തു വല്ലതും കിടക്കാൻ ഒരു ദിവസത്തേക്ക് "
"അത് കുഴപ്പമില്ല ..'അമ്മ തന്നെ കിടക്കാറുള്ളതാ .....പക്ഷെ രാവിലെ ടൗണിൽ എത്തിക്കേണ്ട സാധനങ്ങൾ എന്ത് ചെയ്യുമെന്ന ഓർക്കുന്നെ ....സാരമില്ല ......നേരം ഇരുട്ടിയാലും തിരിച്ചു പോകാം "
' എങ്കിൽ ഒക്കേടാ ...വൈകുന്നേരം കാണാം ..നീ ടൗണിൽ വന്നിട്ട് വിളിച്ചാൽ മതി "
മാത്തുക്കുട്ടി സന്തോഷത്തോടെ തിരിച്ചു പോയി
'''''''''''''''''''''''''''''
കാപ്പി കുടിയൊക്കെ കഴിഞ്ഞു മുറ്റം അടിച്ചോണ്ടു നിക്കുമ്പോ തമ്പി സാറിന്റെ കാറ് തോട്ടത്തിലേക്ക് കയറി പോകുന്നത് കണ്ടു . പുറകെ ജോണിയുടെ ജീപ്പും
കുറച്ചു സമയം കഴിഞ്ഞു അവൾ തോട്ടത്തിലെ വീട്ടിൽ എത്തി . ബെല്ലടിക്കാൻ തുടങ്ങിയതും കതകു തുറന്നു ജോണി ഇറങ്ങി വന്നു
' ആഹ് ..അന്നമ്മയോ ...ഞാൻ ഇപ്പൊ തമ്പിസാറിന്റെ അടുത്ത് അന്നമ്മയുടെ കാര്യം പറഞ്ഞതെ ഉള്ളൂ ...കേറി വാ "
അന്നമ്മ അകത്തേക്ക് കയറി .
വെള്ള മുണ്ടും ജൂബയും കണ്ണടയും ഒക്കെ വെച്ച് തമ്പി സാർ മുറിയിൽ നിന്ന് ഇറങ്ങി വന്നു .ആറടി പൊക്കമുള്ള ,അതിനൊത്ത ശരീരമുള്ള മനുഷ്യൻ ഒരു അറുപതു വയസോളം പ്രായം കാണും .എന്നാൽ അത്ര തോന്നിക്കില്ല .. അന്നമ്മ അയാളുടെ തോളിനു താഴെയേ ഉള്ളൂ .അന്നമ്മ അയാളെ കണ്ടു കൈ കൂപ്പി
"ങാ !! അന്നമ്മയോ ...ഇരിക്ക് .....ജോണി നിന്റെ കാര്യം ഒക്കെ പറഞ്ഞാരുന്നു ..നീ അവിടിരി '
അന്നമ്മ സോഫയിൽ ഇരുന്നു . എതിരെ ഉള്ള ദിവാനിൽ തമ്പിയും .
💬 Comments
View all comments