0%

Chapter Title : ഈയാം പാറ്റകള്‍ 3

Author : Mandhan Raja Read All Parts 1.1K

ദിവസം ഇവിടെ കാണും .....പെട്ടന്ന് വേണം..പാട്ടെങ്കിൽ ഇന്ന് തന്നെ തീരുമാനം പറയണം '

അന്നമ്മ വീട്ടിലേക്കു തിരിച്ചു വന്നു .അവൾ ആകെ കൺഫ്യൂഷനിൽ ആയി . ഉച്ചക്ക് ഊണ് കഴിക്കാൻ മാത്തുക്കുട്ടി വന്നപ്പോൾ അവൻ അമ്മയോട് പറഞ്ഞു

" അമ്മെ ഞാൻ ഇന്ന് രാത്രി ചിലപ്പോളെ വരൂ ...ഇന്നലെ ടൗണിൽ വെച്ച് എന്റെ ഒരു കൂട്ടുകാരനെ കണ്ടു .അവനോടു ഒരു ജോലിയെ കുറിച്ച് പറഞ്ഞാരുന്നു .ഇന്ന് അവൻ വിളിച്ചു വൈകിട്ട് ടൗണിൽ എത്താൻ പറഞ്ഞു .രാത്രിയെ കാണണ്ട ആള് വരൂള്ളു എന്ന് ..ഒരു സ്ഥിരമായ വരുമാനം കിട്ടിയാൽ നല്ലതല്ലേ അമ്മെ ."

അന്നമ്മ അവനോട് ചോദിച്ചു " മോനെ ഓട്ടോക്കു ഓട്ടം ഒന്നുമില്ലേ ഇപ്പോൾ ?"

" ഓട്ടോക്ക് ഓട്ടമൊക്കെ ഉണ്ടമ്മേ ...ജോണിച്ചേട്ടനുള്ളതും കൊടുത്തിട്ട് പിന്നെ എന്റെ കൂലി എടുത്താൽ പിന്നെ കടം തീർക്കാൻ തികയൂ ...ജോണി ചേട്ടൻ നമ്മള് കൊടുക്കാനുള്ള പൈസ പിടിച്ചിട്ട എന്റെ കൂലി തരൂള്ളൂ "

'ശെരി മോനെ .നീ എപ്പോ പോകും ?"

"ഞാനിപ്പോ പോയി എല്ലായിടത്തും നിന്നും സാധനമൊക്കെ വാങ്ങി പോകും .ഓട്ടോ അവന്റെ സ്ഥലത്തു ഇട്ടിട്ടു ഹോട്ടലിൽ രാവിലെ കൊടുത്താൽ മതിയല്ലോ .'അമ്മ എന്തേലും കൊടുക്കാൻ ഉണ്ടേൽ എടുത്തു വെക്ക് ...ഞാൻ അത് വഴി പോകും "

"മോനെ ...ജോണിച്ചേട്ടൻ ഞാൻ കപ്പ നോക്കാൻ പോയപ്പോ ഒരു കാര്യം പറഞ്ഞാരുന്നു ."

'എന്താമ്മേ ?"

" തമ്പി സാര് വരുമ്പോ വീടൊക്കെ ഒന്ന് അടിച്ചു വാരി ഇടണം ...അന്നത്തേക്കുള്ള ഭക്ഷണമൊക്കെ ഉണ്ടാക്കി വെക്കണം എന്ന് "

" ഓ

💬 Comments

View all comments