0%

Chapter Title : ഈയാം പാറ്റകള്‍ 3

Author : Mandhan Raja Read All Parts 571

കതകു തുറന്നു ജോണി ഇറങ്ങി വന്നു

' ആഹ് ..അന്നമ്മയോ ...ഞാൻ ഇപ്പൊ തമ്പിസാറിന്റെ അടുത്ത് അന്നമ്മയുടെ കാര്യം പറഞ്ഞതെ ഉള്ളൂ ...കേറി വാ "

അന്നമ്മ അകത്തേക്ക് കയറി .

വെള്ള മുണ്ടും ജൂബയും കണ്ണടയും ഒക്കെ വെച്ച് തമ്പി സാർ മുറിയിൽ നിന്ന് ഇറങ്ങി വന്നു .ആറടി പൊക്കമുള്ള ,അതിനൊത്ത ശരീരമുള്ള മനുഷ്യൻ ഒരു അറുപതു വയസോളം പ്രായം കാണും .എന്നാൽ അത്ര തോന്നിക്കില്ല .. അന്നമ്മ അയാളുടെ തോളിനു താഴെയേ ഉള്ളൂ .അന്നമ്മ അയാളെ കണ്ടു കൈ കൂപ്പി

"ങാ !! അന്നമ്മയോ ...ഇരിക്ക് .....ജോണി നിന്റെ കാര്യം ഒക്കെ പറഞ്ഞാരുന്നു ..നീ അവിടിരി '

അന്നമ്മ സോഫയിൽ ഇരുന്നു . എതിരെ ഉള്ള ദിവാനിൽ തമ്പിയും .

' കാര്യമൊക്കെ നല്ലതാ ..പശൂനെ വളർത്തലും മറ്റും. ദേണ്ടെ ....നീ കപ്പ ഇട്ടിരിക്കുന്ന പറമ്പിന്റെ തെക്കേ വശത്തു ഞാൻ ഒരേക്കർ റബറു വെട്ടി തരാം ..പുല്ലു നടാൻ . റബറിനു വിലയും കുറവാണല്ലോ . അഞ്ചാറ് നല്ല ഇനം പശൂനേം ഏർപ്പാടാക്കാം ....പക്ഷെ"

അന്നമ്മക്കു സന്തോഷമായി ..പക്ഷെ....?

അവൾ തമ്പി സാറിന്റെ മുഖത്തേക്ക് നോക്കി ആകാംഷായോടെ എന്താണ് പക്ഷെ ?

" എനിക്ക് ഈട് വേണം ...കാര്യം ജോണി പറഞ്ഞിട്ടാ .....അവൻ പറഞ്ഞിട്ടാണല്ലോ തോമാച്ചനെ ചികിൽസിക്കാനും ഞാൻ പൈസ തന്നത് ..അത് ഒട്ടു ഇത് വരെ തീർത്തിട്ടും ഇല്ല '

" തമ്പി സാറെ ....ഞങ്ങൾക്ക് ആകെയുള്ളത് ആ വീടാ ..അത് ബാങ്കിൽ പണയത്തിലുമാ ..പിന്നെ എന്താ ഈട് തരാൻ ഉള്ളെ ,,,"

' ഈട് ഞാൻ മുൻപേ വറീതിന്റെ അടുത്ത് പറഞ്ഞു വിട്ടതാ .........എനിക്ക് മുതലാകില്ല എന്നാലും .........പലിശ ഇനത്തിൽ തന്നെ നല്ലൊരു തുകയായി .........നീ പറഞ്ഞാൽ ഞാൻ പലിശ അങ്ങ് വേണ്ടാന്ന് വെക്കാം "

അന്നമ്മക്കു ആകെ കലി വന്നു . അവൾ എഴുന്നേറ്റു പോകാൻ തുടങ്ങി

" ഹാ ...നീ നിക്ക് അന്നമ്മേ ..... ' തമ്പി പറഞ്ഞു ..

'അങ്ങനെ വലിയ കാര്യം ഒന്നും നീ ചെയ്യണ്ട ....ഞാൻ

💬 Comments

View all comments